Latest NewsSpecialUncategorized

സിവയെ പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല ;ധോണിയുടെ വീട്ടിലെ മലയാളി ബന്ധത്തെക്കുറിച്ച് അറിയാം

ക്രിക്കറ്റ് താരം ധോണിയുടെ മകൾ സിവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സിവ എന്ന രണ്ടുവയസുകാരിയുടെ മലയാളം ഗാനം വൈറലാവുകയാണ്. ‘അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ’ എന്ന ഗാനം സിവ പാടിക്കേട്ടപ്പോൾ മലയാളികൾ ഞെട്ടി. പിന്നീട് അതിന്‍റെ കാരണം അന്വേഷിക്കലായി പലരും.

ഇതിനിടയില്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ശ്രീശാന്തിന് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ധോണിയുടെ മലയാളിയായ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എംഎ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച മലയാളി ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്.

കേരളത്തിന്‍റെ മുന്‍ രഞ്ജി ട്രോഫി താരമായ എംഎ സതീഷ് ഇന്ത്യന്‍ സിമന്റ്സിലെ വൈസ് പ്രസിഡന്റും,ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്‍റെ അടുപ്പക്കാരനുമാണ്. ഇന്ത്യന്‍ ടീമിന്‍റെ ലോജിസ്റ്റിക്സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button