അടുത്തിടെ ഇറങ്ങിയ മോഹൻ ലാൽ ചിത്രമായ വില്ലനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കേൾക്കുന്നത്.ചിത്രം വൻ വിജയമെന്ന് ഒരു കൂട്ടർ,നിരാശാജനകമെന്ന് മറ്റൊരു കൂട്ടർ.ചിലർ ബി ഉണ്ണിക്കൃഷ്ണനെയും വെറുതെ വിട്ടില്ല എന്നത് മറ്റൊരു സത്യം.
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുന്നത് സാധാരണക്കാരനായ ഒരാളല്ല. സാക്ഷാൽ ഋഷി രാജ് സിംഗ് !!!
നൽകിയതും ഏറ്റെടുത്തതുമായ എല്ലാ കേസുകളും ജോലികളും സത്യസന്ധമായി, മുഖം നോക്കാതെ നീതിയുക്തമായ നടപടിയെടുക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ഒരു ചിത്രത്തെ പ്രശംസിക്കുക അത്ര ചെറിയ കാര്യമല്ല എന്നത് അദ്ദേഹത്തെ പൂർണമായി അറിയുന്നവർക്കേ മനസ്സിലാകുള്ളൂ.
ഒരു ആക്ഷൻ സിനിമ എന്ന നിലയിലും വില്ലൻ മികച്ച നിലവാരം പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നുവെന്നും ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോയ വേഗത തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു.ജീവിതം തകർത്തവരോട് കൊല്ലും കൊലയുമായി പ്രതികാരം ചെയ്യുന്ന നായകന്മാരെ കണ്ടു ശീലിച്ച നമ്മുടെ മുന്നിലേയ്ക്ക് അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായ എല്ലാം മറക്കാനും പൊറുക്കാനും ശ്രമിക്കുന്ന നായകനെയാണ് ബി ഉണ്ണികൃഷ്ണൻ ഈ സിനിമയിലൂടെ അവതരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.പ്രതികാരം ഒന്നിനും ഒരു പരിഹാരം അല്ലെന്നും നമ്മളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കാൻ പഠിക്കണം എന്നുള്ള വലിയ സന്ദേശം കൂടി ഈ ചിത്രം നൽകുന്നുണ്ട് ഏന് അദ്ദേഹം പറയുന്നു.മോഹൻലാൽ വളരെ സ്വാഭാവികമായി മാത്യു മാഞ്ഞൂരാൻ എന്ന പൊലീസ് ഓഫീസർ ആയി അഭിനയിച്ചുവെന്നും അതുപോലെ തന്നെ മഞ്ജു വാര്യർ, വിശാൽ, ഹൻസിക, രാശി ഖന്ന, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനവും മികച്ചത് തന്നെഎന്നും ബഹുമാനപ്പെട്ട എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു.
Post Your Comments