CinemaGeneralKollywoodNEWSWOODs

പ്രതിഷേധിക്കാനുള്ളതൊന്നും മെര്‍സലില്‍ കണ്ടില്ല; നടി ഗൗതമി

 

തമിഴ് സിനിമാ മേഖലയില്‍ ഇപ്പോള്‍ മെര്‍സല്‍ വിവാദമാണ് ചര്‍ച്ച. കേന്ദ്ര ഗവണ്‍മെന്റിന്റെ ജിഎസ്ടി അടക്കമുള്ള നയങ്ങളെ ചിത്രം വിമര്‍ശിക്കുന്നുവെന്നും ഇത് ശരിയല്ലെന്നും ഇത്തരം രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു തമിഴ്നാട് ബി ജെ പി ഘടകം രംഗത്ത് എത്തിയതോടെയാണ് മെര്‍സല്‍ വിവാദത്തിലായത്.

ചിത്രത്തിനെ പിന്തുണച്ചുകൊണ്ട് സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ഈ വിവാദം ഉണ്ടാക്കുന്ന തരത്തില്‍ അത്രയ്ക്കും ഒന്നും ചിത്രത്തില്‍ ഇല്ലയെന്നും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം മാത്രമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും നടി ഗൗതമി പറഞ്ഞു. പ്രതിഷേധിക്കാനുള്ളതൊന്നും ചിത്രത്തില്‍ ഇല്ലെന്നു പറഞ്ഞ താരം ആവിഷ്കാരസ്വാതന്ത്ര്യം അവകാശമാണെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button