FestivalIndian CinemaLatest News

തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം

നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങളുടെയും, ഡോക്യുമെന്ററികളുടെയും, മ്യൂസിക് വീഡിയോകളുടെയും മത്സരങ്ങളും കൂടാതെ ദിവസവും ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ പ്രദർശനവും, ലഘുനാടകങ്ങളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണ്. മത്സരേതര വിഭാഗങ്ങളിലായി നിരവധി അന്തർദേശീയ തലത്തിലുള്ള ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button