BollywoodLatest NewsNEWS

പദ്മാവതിയെ യുപി സർക്കാരും കൈവിട്ടു

ലഖ്‌നൗ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചരിത്രസിനിമ പദ്മാവതിരെ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു .പുതിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് ചിത്രത്തിനെതിരെ ഉയരുന്ന ജനരോഷം കൂടി പരിഗണിക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ചിത്രം പുറത്തിറക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണു യുപിയില്‍ ഉയരുന്നത്. കോലം കത്തിക്കല്‍, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവയാണു ദിവസങ്ങളായി നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയേറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും ഉടമകള്‍ക്ക് ഭീഷണിയുമുണ്ട്.ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഈ സാഹചര്യത്തില്‍ ക്രമസമാധാനപാലനം ആഭ്യന്തരവകുപ്പിന് വിഷമകരമായിരിക്കുമെന്നും ജനങ്ങൾ ആരോപക്കുന്നു.

‘പദ്മാവതി’ക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശം നേരത്തെ രംഗത്തെത്തിയിരുന്നു. തന്‍റെ പിതാമഹന്‍മാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബന്‍സാലി ചിത്രീകരിച്ചിരിക്കുന്നതെന്നു റാണി പദ്മാവതിയുടെ പിന്തുടര്‍ച്ചക്കാരന്‍ എം.കെ.വിശ്വരാജ് സിങ് ആരോപിച്ചു. എന്നാല്‍ സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍നിന്നാണു സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണു ബന്‍സാലിയുടെ പക്ഷം.

shortlink

Related Articles

Post Your Comments


Back to top button