CinemaComing SoonGeneralLatest NewsNEWS

ടോവിനോ ചിത്രം ‘മായാനദി’യുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും

ടോവിനോ തോമസ്‌ നായകനാകുന്ന ‘മായാനദി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. വൈകിട്ട് അഞ്ചുമണിക്കാണ് ട്രെയിലര്‍ പ്രകാശനം ചെയ്യുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ഐശ്വര്യ ലക്ഷ്മി നായികയാകുന്നു.വന്‍ വിജയമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിൻ്റെ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരന്‍- ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.മഹേഷിൻ്റെ പ്രതികാരത്തിൻ്റെ രചനക്ക് ദേശീയ പുരസ്‌കാരം നേടിയ രചയിതാവാണ് ശ്യാം പുഷ്‌കരന്‍.
സമീറ സനീഷ് വസ്ത്രാലങ്കാരവും,ഷിജി പട്ടണം കലാ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button