Latest NewsNewsInternational

വൻ കാട്ടു തീ ഭീഷണി ;ഒരാൾ മരിച്ചു

ശക്തമായ കാട്ടുതീ ഭീഷണിയില്‍ പ്രധാന സ്ഥലങ്ങള്‍ അഗ്നിക്കിരയായി.കാലിഫോർണിയയിലാണ് സംഭവം .സാന്റാ ബാര്‍ബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഒരാള്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏകദേശം മുപ്പതിനായിരം ഏക്കറിലധികം സ്ഥലത്ത് ഇതിനകം തീ പടര്‍ന്നതായാണ് കണക്ക്.സംഭവത്തെ തുടര്‍ന്ന് പതിനായിര കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ കാറ്റ് വീശുന്നത് കാരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് കാട്ടു തീ വ്യപിച്ചിട്ടുണ്ട്.തീ പിടിത്തത്തെ തുടര്‍ന്ന് ഈ മേഖലയിലെ ദേശീയപാതകള്‍ അടച്ചിടുകയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button