Technology

ജിയോയുടെ ഏകാധിപത്യം അവസാനിക്കുന്നോ? 4ജി സേവനവുമായി ഒരു സേവനദാതാവ് കൂടി രംഗത്ത്!

ന്യൂഡൽഹി: ജിയോയെ തകർക്കാൻ ബിഎസ്എൻഎല്ലിനൊപ്പം എയർടെല്ലും രംഗത്ത്. 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജി ഉപഭോക്താക്കള്‍ക്കായി 1, 495 രൂപയുടെ സ്‌പെഷ്യല്‍ ഡേറ്റാ പായ്ക്കാണ് പുതിയ ഓഫർ. ഇതിലൂടെ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സേവനം ലഭിക്കും. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന 4ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് എയര്‍ടെല്‍ ഇന്ത്യ-സൗത്ത് ഏഷ്യ ഓപ്പറേഷന്‍സ് ഹെഡ് അജയ് പുരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 2ജി, 3ജി ഉപഭോക്താക്കള്‍ക്കായാണ് ഈ ഓഫര്‍ അവതരിപ്പിച്ചത്. അതിനെ തുടർന്നാണ് എയർടെലും പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button