Latest NewsNewsIndia

രാഹുൽ ഗാന്ധി പാർട്ടിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിയപ്പെട്ടവനാണെന്ന് മൻമോഹൻ സിങ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി പാർട്ടിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിയപ്പെട്ടവൻ ആണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നാളിതുവരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചെയ്‌ത മഹത്തായ കാര്യങ്ങൾ നടപ്പിലാക്കി പാർട്ടിയെ മുന്നോട്ട് നയിക്കലാണ് രാഹുലിന് മുന്നിലുള്ള കടമ്പയെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൻമോഹൻ സിംഗിനോടും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോടും സംസാരിച്ചതിന് ശേഷമാണ് പത്രിക സമർപ്പണത്തിനായി രാഹുൽ ഇന്ന് രാവിലെ ഡൽഹി അക്‌ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് തിരിച്ചത്. എ.ഐ.സി.സി പ്ളീനറി സമ്മേളനത്തിലാണ് പുതിയ അദ്ധ്യക്ഷനായി രാഹുൽ ചുമതലയേൽക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button