India

ഇന്ന് മുതല്‍ ‘പാന്‍’ നിര്‍ബന്ധം

ന്യൂഡല്‍ഹി: നിശ്ചിത പരിധിക്ക് മുകളിലുള്ള വിവിധ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്നു മുതല്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്..10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് കെട്ടിടങ്ങളോ സ്ഥലമോ വാങ്ങാനും,ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങാനും,രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ വാങ്ങാനും പാന്‍ വേണം. പണം നല്‍കിയും കാര്‍ഡ് നല്‍കിയുമുള്ള ഇടപാടുകള്‍ക്ക് ഇത് ബാധകമാണ്.

50,000 രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് നേരത്തെ തന്നെ ബാങ്കുകള്‍ പാന്‍ നമ്പര്‍ ആവശ്യപ്പെടാറുണ്ടായിരുന്നെങ്കിലും ഇന്നു മുതല്‍ ഇത് നിര്‍ബന്ധമാണ്. ഈ തുകയ്ക്ക് മുകളിലുള്ള ചെക്ക്, ഡിഡി എന്നിവ കൈകാര്യം ചെയ്യാനും പാന്‍ ആവശ്യമായി മാറും.എല്‍ഐസി പ്രീമീയത്തിന്റെ പ്രതിവര്‍ഷ അടവ് 50,000 രൂപയ്ക്ക് മുകളിലാണെങ്കിലും പാന്‍ കാര്‍ഡ് ഇന്ന് മുതല്‍ ിര്‍ബന്ധമാക്കിയിട്ടുണ്ട്.

ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിന്ന് ഒരു ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങാനും 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ അടയ്ക്കാനും പാന്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് എല്ലാവരും പാൻ കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button