Candidates

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ഭാര്യയും മകളും

പത്തനംതിട്ട : പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് തിരക്കോട് തിരക്കാണ്. രാവിലെ മുതല്‍ ആരംഭിയ്ക്കുന്ന പ്രചാരണം അവസാനിക്കുന്നത് രാത്രി വളരെ വൈകിയാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ഏറെ വൈകിയാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്.

കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ഇപ്പോള്‍ ഭാര്യ ഷീബയും മകള്‍ ഗായത്രിയും രംഗത്തുണ്ട്. വോട്ടര്‍മാരുടെയെല്ലാം ആശിര്‍വാദവും അനുഗ്രവും കെ.സുരേന്ദ്രനാണ്.
കുമ്പഴ, വലഞ്ചുഴി, കല്ലറക്കടവ് വഴി നഗരത്തിലെ പര്യടനത്തിനും തുടര്‍ന്ന് ഓമല്ലൂര്‍, ചെന്നീര്‍ക്കര, മെഴുവേലി പഞ്ചായത്തുകളിലെ പര്യടനത്തിനും തുറന്ന ജീപ്പില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button