Latest NewsIndiaNewsKuwaitGulf

ചവറ്റുകുട്ടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ  ഉപേക്ഷിച്ചു: പ്രവാസിയെ കൊന്ന് മരുഭൂമിയിൽ തള്ളിയ പ്രതിക്ക് വധശിക്ഷ

അംഗാര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ മൃതദേഹം തള്ളിയതായി സമ്മതിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ കൊലപ്പെടുത്തി മരുഭൂമിയിൽ തള്ളിയ കുവൈത്തി പൗരന് വധശിക്ഷ. ആന്ധ്രപ്രദേശ് സ്വദേശിയായ സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീരാന്‍ജുലു (38 )വിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

സാദ് അൽ അബ്ദുള്ളയിലെ ഒരു ചവറ്റുകുട്ടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ ഒരാൾ ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് കൊലപാതക രഹസ്യം പുറത്തു വന്നത്. റിപ്പോർട്ടിനെ തുടർന്ന്, ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച പ്രതിയെ കണ്ടെത്തി. അധികൃതർ ഈ വാഹനം പിന്തുടർന്ന് അതിനുള്ളിൽ രക്തക്കറ കണ്ടെത്തി ഇതാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ, പ്രതി തന്റെ ഡ്രൈവറെ കൊലപ്പെടുത്തി അംഗാര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ മൃതദേഹം തള്ളിയതായി സമ്മതിച്ചു. കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button