Latest NewsElection NewsIndiaElection 2019

ബി.ജെ.പി എം.എല്‍.എ ഹൃദയാഘാതം മൂലം അന്തരിച്ചു

ആഗ്ര•ആഗ്ര നോര്‍ത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ഹൃദയാഘാതം മൂലം അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് 65 കാരനായ എം.എല്‍.എയെ നെഞ്ചുവേദന മൂലം ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

വൈശ്യ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവായി പരിഗണിക്കപ്പെടുന്ന, അഞ്ച് തവണ എം.എല്‍.എയായ ഗാര്‍ഗിന്റെ ആകസ്മിക വിയോഗം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button