Latest NewsElection NewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍.  മഹാരാഷ്ട്രയിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് നേതാവും, നിയമസഭാ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലും എന്‍.സി.പി നേതാവ് വിജയ്‌സിംഗ് മോഹിതെ പാട്ടീലുമാണ് ബി.ജെ.പിയില്‍ ചേരാനിരിക്കുന്നത്. ഈ മാസം 12ന് അഹമ്മദ്‌നഗറില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്നും അംഗത്വം സ്വീകരിക്കാനാണ് നീക്കം.

ഇരുനേതാക്കളുടെയും മക്കള്‍ രണ്ടുപേര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുനേതാക്കളും ബി.ജെ.പിയിലെത്തുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നാളെ ഒന്നാം ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെ ഇരുവരുടേയും തീരുമാനം പുറത്തുവന്നത് പ്രതിപക്ഷസഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button