Election NewsLatest NewsIndiaElection 2019

പ്രധാനമന്ത്രി ഏപ്രില്‍ 26ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിനൊരുങ്ങുന്ന നരേന്ദ്ര മോദി ഏപ്രില്‍ 26ന് വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

ഏപ്രില്‍ 26 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. മെയ് 19 നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടം തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണത്തിലും സജീവ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി കാഴ്ച വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button