Election NewsIndiaElection 2019

ബജ്റംഗ് അലി പരാമര്‍ശത്തില്‍ അസംഖാനെതിരെ പ്രതിഷേധം

ബജ്റംഗി പരാമർശത്തിലൂടെ ഹിന്ദുക്കളെയും മുസ്ലിംകളെയും അസംഖാൻ ഒരുപോലെ അപമാനിച്ചതായി ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.

ന്യൂഡല്‍ഹി: ബജ്റംഗ് അലി പരാമര്‍ശത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ ബിജെപി രംഗത്ത്. ബജ്റംഗ് അലി പരാമര്‍ശത്തിലൂടെ വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് അസംഖാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബജ്റംഗി പരാമർശത്തിലൂടെ ഹിന്ദുക്കളെയും മുസ്ലിംകളെയും അസംഖാൻ ഒരുപോലെ അപമാനിച്ചതായി ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.

വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന് ബിജെപി അസംഖാന് മുന്നറിയിപ്പ് നല്‍കി.അദ്ദേഹത്തിന്റെ പരാമർശത്തിന് മുലായം സിംഗ് യാദവും അഖിലേഷ് യാദവും മുമ്പ് പാഠം പഠിപ്പിച്ചിട്ടുണ്ടെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. പരാജയത്തിന്റെ ഭയം അവരുടെ വാക്കുകളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button