Election NewsLatest NewsIndia

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ബാലാവകാശ കമ്മീഷൻ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായി കുട്ടികൾ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടിയെടുത്തത്.

യാതൊരു തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കും കുട്ടികളെ ഉപയോഗിക്കരുതെന്നും കുട്ടികളെക്കൊണ്ട് ഇത്തരത്തിൽ ചെയ്യിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.

അമേഠിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. മോദിക്കെതിരെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. ചൗകിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നാലെയാണ് കുട്ടികള്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്ന് പ്രിയങ്ക വിലക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button