Election NewsLatest NewsIndiaElection 2019

ചട്ടലംഘന പരാതി: മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം അനുവദിച്ചു

ന്യൂ ഡൽഹി : ബിജെപി നൽകിയ തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ  തെരെഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം അനുവദിച്ചു. നാളെ വൈകുന്നേരം വരെയാണ് സമയം നീട്ടി നൽകിയത്. ഏപ്രിൽ 23 ന് മധ്യപ്രദേശിലെ റാലിയിൽ ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

പരാതി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ശേഷം വിശദീകരണം നൽകാൻ മെയ് 7 വരെ സമയം ആവശ്യപ്പെട്ട രാഹുൽ ഈ ആഴ്ച അവസാനം വരെ സമയം നീട്ടിനൽകണമെന്ന് കമ്മീഷനെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് വരെ സമയം അനുവദിക്കുകയുമാ യിരുന്നു.

രാഹുലിന്‍റെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ബിജെപി പരാതിയിൽ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button