Latest NewsElection NewsIndia

തെരഞ്ഞെടുപ്പ് പരാജയം: മുതിര്‍ന്ന നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

അശോക് ഗെഹ്ലോട്ടും, കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പുരാജയത്തെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് നേതാക്കളെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.

അശോക് ഗെഹ്ലോട്ടും, കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താന്‍. അതേസമയം മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button