Election News

പ്രധാനമന്ത്രി നരേന്ദ്രമോദി കരിപ്പൂരിലെത്തി : സ്വീകരണത്തിന് ബിജെപി നേതാക്കള്‍ക്കൊപ്പം പി.സി.ജോര്‍ജും : വന്‍ ജനാവലി

കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കരിപ്പൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. മോദി ഉടന്‍ തന്നെ കോഴിക്കോട് ബീച്ചിലേക്ക് എത്തും. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ‘വിജയ് സങ്കല്‍പ്’ യാത്രയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും.

കരിപ്പൂരെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ബീച്ചിലേക്കെത്തുന്നത്. എന്‍ഡിഎ നേതാക്കള്‍ക്ക് പുറമേ, അടുത്തിടെ മുന്നണിയില്‍ ചേര്‍ന്ന പിസി ജോര്‍ജ്ജും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് റാലിയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button