Latest NewsKeralaNews

നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് അപകടം: പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് അപകടമാണെന്നും മൂന്നു തവണ രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആലപ്പുഴയിലേത് ദൃശ്യം മോഡൽ കൊലപാതകം: രണ്ടാം വിവാഹത്തിനൊരുങ്ങിയ സഹോദരിയെ കൊന്നു കുഴിച്ചു മൂടി, അബദ്ധം പറ്റിയെന്ന് സഹോദരൻ

‘ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലമാണ് തിരുവനന്തപുരം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ നന്നായി അറിയാം. പക്ഷേ ശശി തരൂരിനോടുള്ള വിശ്വാസ്യത കൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനല്ല’, പ്രകാശ് രാജ് വ്യക്തമാക്കി.

ദീര്‍ഘകാലം രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ എവിടെയാണെന്നാണ് കര്‍ണാടക അന്വേഷിക്കുന്നത്. തന്നെക്കാള്‍ ദരിദ്രനാണെന്ന് വാദിക്കുന്ന രാജീവ് അത് വ്യക്തമാക്കണമെന്നും തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രകാശ് രാജ് വെല്ലുവിളിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button