Latest NewsKeralaNews

കാറിന്റെ സ്റ്റിയറിങ്ങില്‍ കൈകാലുകള്‍ കെട്ടിയിട്ട് യുവാവിന്റെ ഫോണുകള്‍ കവര്‍ന്നു: മുൻ കാമുകിയിലേക്ക് അന്വേഷണം

ഉപ്പാർ മേപ്പുതുശേരി എം എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്

അടിമാലി: യുവാവിനെ കാറില്‍ കെട്ടിയിട്ട് ആക്രമിച്ച്‌ മൊബൈല്‍ ഫോണുകള്‍ കവർന്നു. ടാക്സി ഡ്രൈവറാണ് യുവാവ്. വണ്ടി കൈകാണിച്ച്‌ നിർത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷൻ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അടുത്ത നാള്‍ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിവച്ച് കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിർത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാള്‍ വന്ന് സുമേഷിന്റെ മുഖത്ത് അമർത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറില്‍ക്കിടന്ന സുമേഷിനെ പുലർച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകള്‍ സ്റ്റിയറിങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also : അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും

മൂന്നു വർഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെ സുമേഷ് പിരിഞ്ഞിരുന്നു. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തല്‍. കൂടാതെ ഫോണുകള്‍ നഷ്ടപ്പെട്ടതിനാല്‍ യുവതിയുടെ പങ്ക് സംശയിക്കുന്നുണ്ട്. കാക്കനാട് ഇൻഫോ പാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button