bookreviewliteratureworld

എഴുത്ത് ലോകത്തെ തിരുത്താനുള്ള മാന്ത്രിക വടി

ലളിതമായ വാചകങ്ങളിൽ, കഥാഭൂമിക ആവശ്യപ്പെടുന്ന മാനുഷിക മൂല്യങ്ങളെ കഥയില്‍ ചേര്‍ത്തുവെച്ചു കൃത്രിമത്വം ഇല്ലത്തെ അവതരിപ്പിക്കുന്നതില്‍ സമകാലിക ചെറുകഥാകൃത്തുക്കള്‍ ശ്രദ്ധിക്കാറുണ്ട്. അവരില്‍ പ്രധാനിയാണ്‌ ജി. ആർ ഇന്ദുഗോപന്‍. അദ്ദേഹത്തിന്‍റെ ഒരുപിടി മികച്ച കഥകളുടെ സമാഹാരമാണ് കൊല്ലപ്പാട്ടി ദയ.

സമൂഹത്തിനോടുള്ള പ്രതിഷേധവും എതിര്‍പ്പും വാക്കുകളിലൂടെ വായനക്കാരിലേക്ക് പകരാന്‍ ജി. ആർ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട്. ചട്ടമ്പി സദ്യ, ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?, എലിവാണം, വില്ലന്‍ തുടങ്ങി ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രരിപ്പിക്കുന്ന 16 കഥകള്‍ എന്നാണ് പുസ്തകത്തിന്‍റെ കവറില്‍ കൊടുത്തിരിക്കുന്നത്. ശരിക്കും കഥകള്‍ ലോകത്ത്തെ തിരുത്തി കുറിക്കുന്നുണ്ടോ? സാമൂഹ്യ ബോധവത്കരണം കടകളിലും കവിതകളിളും ഇന്നൊരു സാധാരണ വിഷയം എന്ന് തള്ളി കളയാന്‍ പറ്റില്ല. എഴുത്തുകാര്‍ തങ്ങളുടെ പ്രതിഷേധം വാക്കുകളിലൂടെ വായനക്കാരെ അറിയിക്കുന്നു.

ഒറ്റപ്പെടുന്നവന്റെ വേദനയും എല്ലാം ആഘോഷമാക്കുന്നവന്റെ സന്തോഷവും വാര്‍ത്തകള്‍ കണ്ടുപിടിക്കാന്‍ നട്ടം തിരിയുന്ന മാധ്യമ പ്രവര്‍ത്തകരും ഇതിനെല്ലാം ഇടയില്‍ ജീവിക്കാന്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ അതാണ് ഈ കഥകളില്‍ പ്രധാനം.

ഈ കഥകളില്‍ ഈട്ട്ട്ടവും ഹൃദയ സ്പര്‍ശിയായ കഥയാണ്‌ ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്.. അച്ഛന്റെ തിരോധനട്ട്തില്‍ ആലട്ടലുകള്‍ ഒന്നുമില്ലാതെ കഴിയുന്ന ഡോക്ടര്‍മാര്‍ ആയിട്ടുള്ള ആണ്‍ മക്കള്‍ ഉള്ള അമ്മയാണ് വിചിത്ര. ഇടയ്ക്ക് ചില ദിവസങ്ങളില്‍ അമ്മയെ കാണാതാകുമ്പോള്‍ അമ്മക്ക് ജാരന്മാര്‍ ഉണ്ടെന്നും അതിനാലാണ് അച്ഛന്‍ നാടുവിട്ടു പോയതെന്നും പറഞ്ഞു മക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ സത്യത്തില്‍ എയ്ഡ്സ് ബാധിതനായി പാലിയെറ്റ് കയറില്‍ ചികിത്സ തേടിയിരിക്കുന്ന അച്ഛനെ മറ്റൊരു സഹായിയുടെ കയ്യില്‍ ഏല്‍പ്പിച്ചു മനസ്സ് നീറി കഴിയുന്ന ആ അമ്മയെ ആരും മനസിലാക്കുന്നില്ല. ഒടുവിലൊരു ദിനം ഒറ്റയ്ക്ക് അച്ഛനെ കാണാന്‍ പോകുന്ന അമ്മ എക്കാലത്തേക്കുമായി ഒറ്റപ്പെടുന്ന ഇടത്ത് കഥ അവസാനിക്കുന്നു. ബന്ധങ്ങളും അതിലെ മൂല്യമില്ലായ്മയും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുമ്പോള്‍ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയായി ഈ കഥകള്‍ നില്‍ക്കുന്നു. ദാരിദ്ര്യത്തിന്‍റെയും അതിന്റെ വിഷമതകള്‍ അറിയുന്ന മനുഷ്യരുടെയും പ്രതിനിധിയാണ്‌ എലിവാണത്തിലെ മുനിയാണ്ടി.

ചിരപരിചിതനായ കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുന്നോട്ടു പോകുന്ന ഈ കഥകള്‍ വായനക്കാരനെ അവന്റ്റെ സമൂഹത്തിലേക്കു ഒന്ന് നോക്കുവാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ ശകിയുക്തമായാ എഴുത്തുകളിലൂടെ ലോകത്തെ തിരുത്തി പണിയാന്‍ പ്രേരിപ്പിക്കുന്ന കഥകളാണ് കൊല്ലപ്പാട്ടി ദയ എന്ന സമാഹാരത്തില്‍ ഉള്ളത്.

കൊല്ലപ്പാട്ടി ദയ
ജി ആര്‍ ഇന്ദുഗോപന്‍
ഡി സി ബുക്സ്
വില 140

shortlink

Post Your Comments

Related Articles


Back to top button