bookreviewliteratureworld

ഉയിരടയാളങ്ങള്‍ ഉടലടയാളങ്ങള്‍ ആകുമ്പോള്‍

മലയാളത്തില്‍ ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്തു വരുന്നുണ്ട്. കൃതികള്‍ എഴുത്തുകാരന്റെ ദേശത്തു മാത്രമായി ചുരുങ്ങാതെ സാര്‍വത്രികമായ ഒരു ജീവിതത്തെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കൃതികളുടെ വിവര്‍ത്തനത്തിനും പ്രസക്തിയേറുന്നു.

ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും വിളക്കിച്ചേര്‍ത്ത് പ്രശസ്ത ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേര എഴുതിയ നോവലാണ് ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങ്. ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസവഞ്ചനയുടെയും കഥയായ ഇത് ഉയിരടയാളങ്ങള്‍ എന്ന  പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

സ്ത്രീകളെ ആഗ്രഹിക്കുകയും അവരെ ഭയക്കുകയും ചെയ്യുന്ന ആളാണ് ശസ്ത്രക്രിയാ വിദഗ്ധനയാ റ്റോമാസ്. ഭയത്തെയും ആഗ്രഹത്തെയും കൂട്ടിച്ചേര്‍ക്കാന്‍ അയാള്‍ കണ്ട വഴിയാണ് ‘രതിസൗഹൃദങ്ങള്‍’. റ്റോമാസിന്റെ ജീവിതത്തിലേക്ക് പക്ഷെ തെരേസ കൊണ്ടുവന്ന പ്രേമം തിരസ്‌കരിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. മറുവശത്ത് രതിസൗഹൃദങ്ങളും. സ്വയം അയാള്‍ക്ക് ബന്ധനസ്ഥാനയതുപോലെ തോന്നിയെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ക്ക് പ്രേമത്തിന്റെ കറപുരണ്ടതായും തെരേസയുടെ കണ്ണില്‍ അയാള്‍ക്ക് വേശ്യാസംഗമങ്ങളുടെ കറപുരണ്ടതായുമാണ് തോന്നിയത്.

1968 ലെ ചെക്ക് റിപ്പബ്ലിക്കിലെ സോവിയറ്റ് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ രാഷ്ട്രീയവും ദാര്‍ശനികവുമായ ഒട്ടേറെ തലങ്ങളെ ചര്‍ച്ചാവിഷയമാക്കുന്നുണ്ട്. ശ്രീദേവി എസ് കര്‍ത്തയാണ് ഉയിരടയാളങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മിലന്‍ കുന്ദേരയുടെ വേര്‍പാടിന്റെ നടനം എന്ന നോവലും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതി: ഉയിരടയാളങ്ങള്‍
ഗ്രന്ഥകാരന്‍: മിലന്‍ കുന്ദേര
(The unbearable lightness of being എന്ന നോവലിന്റെ വിവര്‍ത്തനം)
വിവര്‍ത്തനം : ശ്രീദേവി എസ് കര്‍ത്ത
വില: 175
പ്രസാധകര്‍: ഡി സി ബുക്‌സ്

shortlink

Post Your Comments

Related Articles


Back to top button