bookreviewliteratureworld

വര്‍ഗ്ഗീയതയുടെ മാറ്റൊലികള്‍ – പെണ്‍ ചിന്തയില്‍

 

 

വർഗ്ഗീയത വ്യക്തിമനസ്സിലും സമൂഹമനസ്സിലും ആടിത്തിമിർക്കുമ്പോൾ ഒരു ജനത അതെങ്ങനെ അനുഭവിക്കേണ്ടിവരുന്നു എന്നത് വ്യക്തമാക്കുന്ന നോവലാണ് ഷീബ ഇ കെ യുടെ ദുനിയ. പുതുരചയിതാക്കളുടെ കൂട്ടത്തിൽ നിന്ന് സമൂഹനിഷ്ഠവും സ്ത്രിപക്ഷനിഷ്ഠവുമായ ഒരു നോവൽ ഉണ്ടാകുന്നുവെന്നത് ആവേശകരമായ കാര്യമാണ്. ലോകത്തെ സ്നേഹിച്ചപ്പോള്‍ ലോകം തിരിച്ച് ക്രൗര്യം കാണിച്ച ദുനിയ എന്ന പെൺകുട്ടിയുടെ കഥയാണ് മുഖ്യ പ്രമേയം.

വര്‍ഗ്ഗീയലഹള എഴുതുന്നത് ഒരു പെണ്‍കുട്ടി ആയതിനാലും അവള്‍ ഒരു മുസ്ലീം ആയതിനാലും വിചാരിക്കാത്ത വ്യഖനങ്ങള്‍ ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നതായ്  എഴുത്തുകാരി പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.

ഭര്‍ത്താവും നാലു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നെടും തൂണായ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ അത്തരം ഒരു കുടുംബത്തിനു സംഭവിക്കുന്നവയ്ക്ക് ഉത്തരം തേടുകയാണ് ദുനിയ. മിശ്ര വിവാഹം കഴിച്ച ബാബാ-sheebaമായി ദമ്പതികള്‍ക്കും മക്കള്‍ക്കും ഹിന്ദു മുസ്ലീം പിന്‍തുണ കിട്ടാതെ പോയത് അവര്‍ മതം മാറാത്തതിനലാണ്. ബാബയുടെ മരണത്തിനു പിന്നാലെയുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ മകള്‍ സമീര വഴി വിട്ട ജീവിത രീതികളിലേയ്ക്ക് മാറുമ്പോള്‍ മാന്യമായ ഒരു ജോലി ചയ്തു കുടുംബം നോക്കാന്‍ ശ്രെമിക്കുന്ന ദുനിയയ്ക്ക് അറ്റ്‌ പറ്റാതെ വരുന്നു. ടൂഷനിലൂടെ കിട്ടുന്ന വരുമാനത്തില്‍ ജീവിതം നിലനിര്‍ത്താന്‍ ദുനിയ പാട്പെടുമ്പോള്‍ എന്ജെനിയരിംഗ് പഠിക്കാന്‍ പോയ അനിയനെ വര്‍ഗ്ഗീയ ലഹളയ്ക്ക് ഇടയില്‍ കാണാതാകുന്നു. സമീര ഒരു ഗുണ്ടയുടെ വെപ്പാട്ടിയാകുന്നു.

ഗുജറാത്ത്‌ കലാപത്തെ ഓര്‍ക്കുന്ന ഇടത്ത് അഹിംസയുടെ ആചാര്യന്‍ ജീവിച്ച മണ്ണും രക്തം വീണു കുതിര്‍ന്ന രാജ്യത്തിനു തീരാ കളങ്കമായ് എന്നു പറയുന്ന ഏഴുത്തുകാരിയുടെ പരിഹാസം വര്‍ഗ്ഗീയ ശക്തികളോടാണ്. സമകാലിക സംഭവങ്ങളെ നോവലില്‍ കൊണ്ട് വന്ന ഷീബ ഗോദ്രാ കൂട്ടക്കൊല, ഇസ്രത്ത് ജഹാന്‍, പ്രാനെഷ് കുമാര്‍ വധം എന്നിവയെ വിമര്‍ശനത്മകമായി വിലയിരുത്തുന്നുണ്ട്.

കൊല്ലും കൊലയും സമൂഹത്തിനോ രാജ്യത്തിനോ ഗുണ പ്രദമായവയല്ല. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഉന്മൂലനം ചെയ്യപ്പെടുകയും സ്വതന്ത്രമായ ചിന്തകളിലൂടെ അവയെ ഉന്മൂലനം ചെയ്തുകൊണ്ട് സൗഹാര്‍ദ്രമായ ഒരു ലോകം ഉണ്ടാകണം എന്ന് വായനക്കാരനെയും ആഗ്രഹിപ്പിക്കുന്ന നോവലാണ്‌ ദുനിയ. വായനയുടെ പുതിയ ഭാവങ്ങള്‍ തരാം ഈ നോവലിനും എഴുത്തുകരിക്കും കഴിയുന്നുണ്ട്.

ദുനിയ

ഷീബ ഇ കെ

ഡി സി ബുക്സ്

shortlink

Post Your Comments

Related Articles


Back to top button