bookreviewliteratureworld

വായനയുടെ തണലിടം

 

ഇനി ഒരു ബഷീറോ , ടി പത്മനാഭനോ, എം ടിയോ  എഴുത്തില്‍ ആഗ്രഹിക്കുന്നവരല്ല മലയാളികള്‍.  കാരണം വായനയുടെ ശൈത്യ സുഖം മലയാളികള്‍ക്ക് അവര്‍ വാനോളം കൊടുക്കുന്നു. ആ സാഹിത്യ ലോകത്തേക്ക് ചെറിയ ഒരു തണല്‍ ഒരുക്കികൊണ്ട് കടന്നു വരുകയാണ് നിഷ അനില്‍കുമാര്‍.

എഴുത്തിന്‍റെയും വായനയുടെയും ഇടങ്ങളും ഭാഷയും മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കാ13466313_520657294801109_8889384190572989422_nശ് മുടക്കി പുസ്തകം വാങ്ങുന്ന വായനക്കാരന്‍ അവന്‍റെ തലച്ചോറിനെയും സാമാന്യ ബുദ്ധിയെയുംചോദ്യം ചെയ്യാത്തതും എന്നാല്‍ ചിന്തകളുടെ വേരുമുളപ്പിച്ചു അവനില്‍ പ്രതീക്ഷയും സ്വപ്നവും കൈമാറുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നു. എഴുത്തും വായനയും മാര്‍ക്കറ്റിന്‍റെ ഭാഗമായി  ചുരുങ്ങുന്ന ഈ കാലത്ത് നിരൂപണ സിംഹങ്ങള്‍ അക്കാദമിക് പാണ്ടിത്യം വിളിച്ചോതുന്ന ഭാഷയില്‍ നല്ല കൃതികളെ വലിച്ചു
കീറുകയും തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ പുസ്തകങ്ങള്‍ പ്രൊമോഷന് വേണ്ടി നല്ലതായി എഴുതുകയും ചെയ്യുന്നു. ഈ ഗിമ്മിക്കുകളില്‍ വീണു പോകാതെ വായനക്കാരന്‍റെ ചിന്തയില്‍ തണലുവീശി കടന്നു പോകുന്ന കഥകളാണ് നിഷ അനില്കുമാറിന്‍റെത്.  ഇതിഹാസത്തിന്റെ അമ്മ എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിഷയുടെ ആദ്യ കഥ സമാഹാരമാണ് തണല്‍ മരങ്ങള്‍.

സമൂഹത്തിലെ ജീര്‍ണതകളെയും സ്വപ്നങ്ങളെയും, ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന തണല്‍ മരങ്ങളിലെ ചില കഥകള്‍, കഥാപാത്രങ്ങള്‍ വായനക്കാരനെ സംഭ്രമിപ്പിക്കുന്നു. 12 കഥകള്‍ അടങ്ങിയ തണല്‍മരങ്ങള്‍ സമകാലിക സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പുരുഷ സ്വവര്‍ഗ്ഗ പ്രണയവും ബാല പീഡനവും വീട് വിട്ട് കുട്ടികള്‍ ഒളിച്ചോടുന്നതും സുരക്ഷിതരല്ലാത്ത സ്ത്രീ സമൂഹവും ഈ കഥകള്‍ക്ക് വിഷയം ആകുന്നു. കഥകള്‍ ഹൃദയം കൊണ്ട് അനുഭവിക്കുന്ന
വായനക്കാരന് മടിക്കാതെ സ്വീകരിക്കാവുന്ന ഒരു കൃതി തന്നെയാണ് പൂര്‍ണ പബ്ലിഷ് ചെയ്ത തണല്‍ മരങ്ങള്‍.

തണല്‍ മരങ്ങള്‍

നിഷ അനില്‍കുമാര്‍
പൂര്‍ണ പബ്ലിഷേഴ്സ്
വില 80 രൂപ

shortlink

Post Your Comments

Related Articles


Back to top button