literatureworldstudyUncategorized

മരണത്തിന്റെ തച്ചു ശാസ്ത്രം പെണ്ണ് പണിയുമ്പോള്‍

രശ്മി അനില്‍

 

സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിൻെറ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രത്തിലൂടെ  കല്‍ക്കട്ടയുടെ പശ്ചാത്തലത്തിൽ ഒരു പെൺ  കഥ പറയുകയാണ് ആരാച്ചാർ . ഈ അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ നോവൽ അർഹിക്കുന്നുണ്ടെന്നും ടി ടി ശ്രീകുമാർ പറയുന്നു. മലയാളത്തില്‍ ഒരേ സ്ത്രീ രചിച്ച വലപ്പമുള്ള നോവലാണ്‌ ആരാച്ചാര്‍. മാധ്യമം ആഴ്ചപതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച  ഈ നോവല്‍ ഡി സി പുസ്തക രൂപത്തില്‍ പ്രസാധനം ചെയ്യുകയും  50000- ല്‍ അധികം കോപ്പികള്‍ വിറ്റുപോയതിലൂടെ ചരിത്രം സൃഷ്ടിച്ചു.  

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ  ഒരു ആരാച്ചാര്‍ കുടുംബത്തിന്‍റെ കഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. തലമുറകളിലൂടെ കൈമാറപ്പെട്ട, നീതിനിര്‍വ്വഹണത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായി വധശിക്ഷനടപ്പാക്കുക എന്ന തൊഴില്‍ മഹത്വവല്‍ക്കരിപ്പെട്ടതെന്ന് സ്വയം നിനച്ച പിതാമഹന്മാരിലൂടെ കാലം ആ കൃത്യം തലമുറയുടെ ഇങ്ങേ കണ്ണിയായ ചേതനഗൃദ്ധാമല്ലിക്കിലെത്തിക്കുന്നു. ആതിലൂടെ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാര്‍ എന്ന പദവിയില്‍ അവളെത്തുന്നു. ദരിദ്രമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കേണ്ടിവരുന്ന പീഢനങ്ങളും തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മനസ്ഥൈര്യവും അവള്‍ ചവിട്ടുന്ന പടവുകളുടെ കയറ്റിറക്ക താളവുമാണ് നോവലിന്‍റെ ഇതിവൃത്തം.

കൊല്‍ക്കത്തയുടെ പാശ്ചാത്തലത്തില്‍ പറയുന്ന ഈ കഥ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം  വായനക്കാരനെ അനുഭവേദ്യമാക്കുന്നുണ്ട്. കറുത്തവരുടെ ലോകമായ ചിത്പൂരും മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും മരണചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്നതെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവും ഇനി തൂകിലേറാന്‍ വരുന്ന വ്യക്തിയും വായനക്കാരനെ നിരന്തരം അലട്ടുന്നു.

മരണം എന്ന വാക്കുകേട്ടാല്‍ മനസ്സില്‍ പൊട്ടിചിരിക്കണം എന്ന ഥാക്കുമായുടെ ഉപദേശം വയനക്കാരനെ ചിന്തിപ്പിക്കുന്നു. നീതിനിര്‍വ്വഹണ%e0%b4%ae%e0%b5%80ത്തിന്‍റെ ഇരയെ പ്രതീക്ഷിച്ച് കറങ്ങിനടക്കുന്ന മനസ്സുമായി നില്ക്ക്കുന്ന ഓരോ വായനക്കാരനും ആരച്ചാരുടെ തൊഴിലിനോടും വധശിക്ഷയോടും മരണ
ത്തിനോടും തൂക്കുകയറിനോടും കുടുക്കിനോടുമെല്ലാം താരതമ്യം പ്രാപിച്ചു കഴീഞ്ഞിരിക്കും.

ഇരുപത്തിരണ്ടുകാരിയായ ചേതനയാണ് ഇതിലെ പ്രധാന കഥാപാത്രം. സ്വാതന്ത്ര്യഭാരതത്തിനും മുന്‍പേ ആരാച്ചാര്‍ തൊഴില്‍ തുടങ്ങി, 450 കുറ്റവാളികളെ തൂക്കിലേറ്റിയ അവളുടെ ബാബ ഫണിഭൂഷന്‍ ഗൃദ്ധാമല്ലിക്കിന്‍റേയും   കുടുംബത്തിന്‍റെയും ചരിത്രവും ജീവിതവും ചിട്ടയോടെ അടുക്കിവെച്ചിരിക്കുകയാണ് മീര.

ആരാച്ചാര്‍ കുടുംബത്തിലെ പെണ്ണുങ്ങള്‍ ഉറച്ച മനസ്സുള്ളവരായിരിക്കണമെന്നും പെണ്ണുചിരിക്കുന്ന വീട് നശിക്കുമെന്നും വിശ്വസിക്കുന്ന, ചത്തതായാലും കൊന്നതായാലും മരണമെന്ന് കേട്ടാല്‍ ചിരിക്കണമെന്നും ഉദ്ബോധിപ്പിക്കുന്ന അവളുടെ ഥാക്കുമായുടെയും രാജ്യവിഭജനത്തിന്‍റെ കത്തുന്ന ഓര്‍മ്മകളില്‍ സ്വജീവിതം ഒരുപിടിചാരമായ നിസ്സാഹയതയുടെ എരിയുന്ന ചിത മനസ്സിലേന്തി ജീവി
ക്കുന്ന മായുടേയും ആരാച്ചാര്‍ കുടുംബത്തിന്‍റെ പേരില്‍ ബലിയാടാക്കപ്പെട്ട സഹോദരന്‍ രാമുദായുടെയും ഒരേസമയം ചേതനയുടെ ആസക്തനും വൈരിയുമായ, കറുത്ത കണ്ണടയ്ക്കുള്ളില്‍ പച്ചക്കണ്ണുകള്‍ ഒളിപ്പിച്ച് വെച്ച കൌശലക്കാരനായ  മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജീവ്കുമാര്‍ മിത്രയുടേയും  കൊല്ലാനുള്ള പേടി കാരണം ആരാച്ചാര്‍ കുടുംബത്തില്‍ ഒന്നുമല്ലാതായി തീര്‍ന്ന സുഖ്ദേവ് കാക്കുവിന്‍റേയും പിന്നെ ചേതനയ്ക്ക് ചുറ്റുമുള്ള പലരുടേയും കഥയാണ്.

അധികാരത്തിന്‍റെ അടയാളമായി നില്‍ക്കുന്ന വധ ശിക്ഷ ഒരു തൊഴില്‍ മാത്രമായി കരുതുന്ന കുടുംബത്തിന്റെ ജീവിതമാണ് ആരാച്ചാര്‍. പത്തും ഇരുപതും തൂക്കികൊലക%e0%b4%86ള്‍ ഭരണകൂടത്തിന്‍റെ ശിക്ഷനടപ്പാക്കലിന്‍റെ ഭാഗമായി ദിനംപ്രതി നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്‍റെ പിന്‍തലമുറക്കാര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തിയത് നിയമപരിഷ്ക്കാരങ്ങളുടേയും മാനുഷികപരിഗണനകളുടേയും ഫലമായി വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ്. വര്‍ഷങ്ങള്‍ക്കു ശേഷം എണ്‍പത്തിയെട്ടുകാരനായ ഫണിഭൂഷന് കിട്ടിയ ഇരയാണ് ഒരു  പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തി കൊലപ്പെടുത്തിയ യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. കിട്ടിയ അവസരം പാഴാക്കാതെ ഗവണ്മെന്‍റിനോട്  വിലപേശി ഇനിയൊരു ആരോഗ്യവാനായ ആണ്‍തരിയില്ലാത്തതുകൊണ്ട് തന്‍റെ മകള്‍ ചേതനയ്ക്ക്  മാസം 75 രൂപ വേതനാടിസ്ഥാനത്തില്‍ ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു അയാള്‍..  തികച്ചും സ്വാര്‍ത്ഥനായ ചാനല്‍ റിപ്പോര്‍ട്ടര്‍ സഞ്ജീവ് മിത്രയുടെ ഇടപെടലുകളും  ഭീഷണികളും ഫണിഭൂഷന്‍റെ വിലപേശകളുമൊക്കെയായി കഥ പുരോഗമിക്കുമ്പോള്‍ ‘ഒരിക്കലെങ്കിലും നിന്നെയെനിക്കനുഭവിക്കണം’ എന്ന് അവളുടെ പ്രണയത്തെ വെല്ലുവിളിച്ച സഞ്ജീവ് മിത്രയ്ക്ക് തന്നെ അച്ഛന്‍ ചേതനയെ കല്ല്യാണമുറപ്പിക്കുന്നു.

താന്റെ പ്രണയത്തെക്കാള്‍ അയാള്‍ക്ക് വേണ്ടത് ശരീരം ആണെന്ന് തിരിച്ചറിഞ്ഞിട്ടും  പലപ്പോഴും അവളി
ലെ സ്ത്രീ അവളറിയാതെ അയാളെ ആഗ്രഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. എന്നാല്‍   സാഹചര്യങ്ങളേകിയ മനക്കരുത്തില്‍ ഒരിക്കല്‍ അവളയാളെ തേടി ചെന്ന് ഇതാ താങ്കള്‍ക്കെന്നെ അനുഭവിക്കാമെന്ന് പറയുമ്പോള്‍ പതറിപോവുന്ന സഞ്ജീവ് മിത്രയെ നോക്കി ചിരിക്കുന്ന ചേതനയുടെ പരിഹാസച്ചിരി പുരുഷാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്.

അനുവാദം ഇല്ലാതെ തന്റെ ശരീരം തൊടാന്‍ ശ്രമിച്ച പ്രസ്‌ മാനേജരെ ദുപ്പട്ടയില്‍ കുരുക്കിട്ട് കുരുക്കിലാക്കുന്ന  മനസ്സാന്നിധ്യവും ധൈര്യവും ചേദന പ്രകടിപ്പിക്കുന്നു. ഇന്നത്തെ സ്ത്രീക്കള്‍ക്ക് വേണ്ടതും എത തന്നെ ആണ്. സാമൂഹിക-സാമ്പത്തിക-ലിംഗ അസമത്വങ്ങളിലേക്കും മാധ്യമങ്ങളുടെ അതിപ്രസരത്തിലേക്കും ഏത് തൊഴിലിലുമുള്ള  അന്ധമായ വാണിജ്യവത്ക്കരണത്തിലേക്കും ആര്‍ത്തിപിടിച്ചോടുന്നവന്‍റെ നെറികേടിലേക്കും വിരല്‍ ചൂണ്ടുന്ന ഈ നോവല്‍ ഒരു ഫെമിനിസ്റ്റ് കൃതി എന്നു ചുരുക്കാതെ സാമൂഹികമാനമുള്ള നോവല്‍ എന്ന തലത്തില്‍ കൂടുതല്‍ വിശാലം ആകുന്നു.

2012 ലെ മികച്ച നോവല്‍ എന്ന തരത്തില്‍ ഓടക്കുഴല്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയാലാര്‍ അവാര്‍ഡ് എന്നിവ ഈ കൃതി നേടിയിട്ടുണ്ട്.

 

 

shortlink

Post Your Comments

Related Articles


Back to top button