literatureworldshort story

ശവ്വാല്‍ നിലാവിന്‍റെ ഖല്‍ബുള്ളയാള്‍

കഥ / ഹരിമതിലകം
പ്രകൃതി മൂടല്‍ മഞ്ഞുകൊണ്ട് കരിംബടം പുതച്ചിരുന്നു ഓഫീസിലെ ഗേറ്റിനരികിലെ നാത്തൂറിന്റെ കസേരയിലിരുന്നു കൊണ്ട് സലാം തരാന്‍ അയാള്‍ ഇന്നുണ്ടായിരുന്നില്ല അവിടെ…അറിയാമായിരുന്നു എനിക് അയാള്‍ അവിടെ ഉണ്ടാകില്ലായിരുന്നു എന്ന്‍ എങ്കിലും വൃഥാ കണ്ണും മനസ്സും അറിയാതെ അവിടേക്ക് നോക്കിപോയി ഒരു ഫോട്ടോ ഗ്രാഫര്‍ പകര്‍ത്തി വച്ച ഒരു ഫ്രയിം പോലെ അയാളും ആ ഗേറ്റും അലൈന്‍മെന്‍റ് തെറ്റിയ കസേരയും മനസ്സ് ഒപ്പിയെടുത്തിരുന്നു…ഇനി അങ്ങിനെ ഒരു കാഴ്ചയില്ല.ഓഫീസിലേക്ക് കയറിയിട്ടും ആകെ മൂകമായിരുന്നു അവിടം.അയാള്‍ അവിടെയുള്ള ബംഗാളിയുടെയോ,മിസ്രിയുടെയോ,പാലസ്തീനിയുടെയോ,എന്‍റെയോ,സിറിയ ക്കാരന്‍റെയോ ആറുമായിരുന്നില്ല പക്ഷേ ഹൃദയത്തില്‍ നിന്നും ഇറ്റ് വീഴാന്‍ വെമ്പി നില്‍ക്കുന്ന രക്ത തുള്ളി കണ്ണൂനീര്‍ കണമായി ഞങ്ങള്‍ എല്ലാവരുടെയും കണ്ണുകളില്‍ ഉണ്ടായിരുന്നു

എന്നാണ് ഞാന്‍ അയാളെ ആദ്യമായി കാണൂന്നത് എന്ന്‍ എന്നിക്കോര്‍മ്മയില്ല .. അതിന് എന്ടെ പ്രവാസത്തോളം തന്നെ പഴക്കം ഉണ്ടാകണം ഓഫീസിന് മുന്നിലെ കാറുകള്‍ കഴുകുന്ന ഗോതംബിന്റെ നിറമുള്ള അഴുക്ക് നിറഞ്ഞ വസ്ത്രവും ഒരിക്കലും ചീകാത്ത മുടിയും പുഷ്തുവും അറബിയും ഹിന്ദിയും ഇംഗ്ലീഷും കൂട്ടി കലര്‍ന്ന ഭാഷ പറയുന്ന അംജദ് ഞാന്‍ അറിയാതെ പലപ്പോഴും എന്നെ വല്ലാതെ അയാള്‍ സ്വാധീനിച്ചിരുന്നു ഓഷോയേയും , ഗുരുദേവനെയും എല്ലാം അറിയുവാന്‍ ശ്രമിക്കുമ്പോള്‍ എഴുത്തും വായനയും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത അയാള്‍ പലപ്പോഴും പറയുന്നത് ഞാന്‍ ഓഷോയിലൂടെയും ഗുരുദേവനിലൂടെയും എല്ലാം വായിച്ചറിഞ്ഞ കാര്യങ്ങള്‍ ആയിരുന്നു.

ഒരിക്കല്‍ ക്യാമ്പില്‍ അലഞ്ഞു നടക്കുന്ന പാവം നായുടെ കാല്‍ ഏതോ മനോരോഗികള്‍ തല്ലിയോടിച്ചത് അറിഞ്ഞു അയാളുടെ മുഖം വല്ലാതെ വാടി. ഭായ് ഈ ഭൂമിയില്‍ നമ്മുടെ കണ്ണ് കൊണ്ട് കാണുവാന്‍ കഴിയാത്ത പുഴുവിനെയും ഉണ്ടാക്കിയിരിക്കുന്നത് “മുകളീല്‍ ” ഉള്ളവനാണ് എനിക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അതിനും ഉണ്ട്. രണ്ട് കൈകളും ഉയര്‍ത്തി മുകളിലേക്ക് നോക്കി അല്ലാഹുവിനോട് അയാള്‍ പരിഭവിക്കുന്നത് ഞാന്‍ കണ്ടു …… അഴുക്ക് നിറഞ്ഞ അയാളുടെ പൈജാമ ഉയര്‍ത്തി അയാള്‍ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.അംജദ് സ്കൂള്‍ എന്തെന്ന്‍ കണ്ടിട്ടില്ല …അവന്‍റെ ഭാഷയായ പുഷ്തു പോലും ശരിക്ക് പറയില്ല ഹിന്ദിയും , ഇംഗ്ലീഷും , പുഷ്തുവും ,അറബിക്കും എല്ലാം കലര്‍ത്തി സംസാരിക്കുന്ന അവന്റെ ഭാഷാപരിജ്ഞ്ജാനത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും…അവന്‍റെ ചിന്താ ശേഷി അറിവുണ്ടെന്ന് അഹങ്കരിക്കുന്ന വെല്‍ ഡ്രസ്സ്ഡു ആയ പലരേക്കാളും ഉയരത്തില്‍ ആണ് .ചിലപ്പോള്‍ ആ നായെ പോലെ അയാള്‍ അടുത്ത് വരുമ്പോഴും ദുര്‍ഗന്ധം ഉണ്ടാകാറുണ്ട് . പക്ഷേ അത് കേവലം തൊലിപ്പുറത്തെ അഴുക്ക് മാത്രമാണ് ശവ്വാല്‍ നിലാവിന്റെ അഴകുണ്ട് അയാളുടെ ഖല്‍ബിന്.

അടുപ്പിച്ചു അവധി ദിനങ്ങള്‍ വരുന്നതിനാല്‍ കുറച്ചു ജോലി ചെയ്തു തീര്‍ക്കുവാനായി ഓഫീസിലേക്ക് വരുക ആയിരുന്നു ഞാന്‍ അംജദ് ഭായ് ഓഫീസിന് മുന്നില്‍ വികാരാധീനനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് വീട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നതിടയില്‍ ഓഫീസിലെ വൈ ഫൈ സിഗ്നല്‍ ലേബേഴ്സ ഓഫീസിന്റെ പുറകില്‍ നിന്ന്‍ നെറ്റ് ഉപയോഗിക്കുന്നു എന്ന എഞ്ചിനീയറുടെ പരാതിയെ തുടര്‍ന്ന് ഓഫ് ചെയ്തതാണൂ കക്ഷിയുടെ ഈ നടത്തത്തിന് പിന്നിലെ കാര്യം ..ഭായ് സാബ് താങ്കള്‍ക്ക് അറിയുമോ എനിക്ക് ദൈവത്തിനോട് ഏറ്റവും കൂടൂതല്‍ നന്ദിയുള്ളത് ഏത് കാര്യത്തിനാണെന്ന് .എന്ടെ മറുപടിക്കായി കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു ….എന്നെ ഒരു ദരിദ്രനായി ജനിപ്പിച്ചത് കൊണ്ട് … ദരിദ്രന് കപടതയില്ല ഭായ് .. അവന്റെ ആഗ്രഹങ്ങള്‍ അന്നത്തില്‍ തുടങ്ങി വസ്ത്രത്തില്‍ അവസാനിക്കുന്നതാണൂ അവന്റെ വസ്ത്രങ്ങളില്‍ ചെളിയുണ്ടാകും പക്ഷേ മനസ്സ് ശുദ്ധമായിരിക്കും …എനിക്ക് പണം ഉണ്ടായിരുന്നെങ്കില്‍ എന്നിലെ ചെകുത്താല്‍ എന്നെ ദുരാഗ്രഹി ആക്കിയേനെ അപ്പോള്‍ 10 രൂപക്ക് പകരം ആരെങ്കിലും 15 തന്നാല്‍ എനിക്ക് സന്തോഷം തോന്നില്ല എന്തു കൊണ്ട് കൂടുതല്‍ കിട്ടിയില്ല എന്നേ ചിന്തിക്കൂ ….ഇതാദ്യമായി അയാളുടെ ഭാഷ എനിക്ക് മലയാളത്തേക്കാള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു .

കഴിഞ്ഞ ദിവസം എന്നും ഇരിക്കുന്ന കസേരയില്‍ നിന്നും അംജദ് മറിഞ്ഞ് വീണത് മരണത്തിലേക്കായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ടാണ് ആശുപത്രിയില്‍നിന്നും ആ വാര്‍ത്ത വന്നത് രാവിലെ റൂമിലെ സാധനങ്ങള്‍ ബോഡിയോടൊപ്പം നാട്ടിലേക്ക് കയറ്റി അയക്കുവാനായി പോയവരുടെ കൂട്ടത്തില്‍ ഞാനും പോയി മുഷിഞ്ഞ കിടക്കയില്‍ കിടക്കുന്ന മലയാളം മാസിക കണ്ടു ഞാന്‍ തെല്ലൊരു കൌതുകത്തോടെ മറിച്ച് നോക്കി വീടുകളുടെ പ്ളാനും ഡിസൈനും നോക്കാന്‍ ആയി വേടിച്ചതാകണം….ആരോ പുറകില്‍ നിന്ന്‍ പറയുന്നുണ്ടായിരുന്നു അങ്ങ് വീട് പണി നടന്നുകൊണ്ടിരിക്കാണ് എന്ന്‍ ….. പ്രവാസ കഥകളിലെ ഒട്ടനവധി ക്ളൈമാക്സ് പോലെ അംജദും യാത്രയായി നെയ്ത് തീരാത്ത കുടുംബം എന്ന സ്വപ്നം ബാക്കിയായി…..ഞങ്ങള്‍ തിരിഞ്ഞു നടക്കുമ്പോള്‍ അംജദീന് പകരമായിവന്ന നാത്തൂര്‍ കൌതുകത്തോടെ ” കുടുംബം ” എന്ന ആ മാസിക മറിച്ച് നോക്കുന്നുണ്ടായിരുന്നു ……

images

Post Your Comments

Related Articles


Back to top button