bookreviewliteratureworld

കുറിക്കു കൊള്ളുന്ന കവിത

 

മലയാള കവിതാ ലോകത്ത് ഹൈക്കു കവിതകള്‍ ശക്തമായ സ്ഥാനം നേടിയിരിക്കുകയാണ്. അതില്‍ ശ്രദ്ധിക്കപ്പെടുന്ന കവിയാണ്‌ അജിത് കുമാര്‍. മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരതയെന്നു അജിത് കുമാറിന്റെ കവിതകളെ വിശേഷിപ്പിക്കാം. ചിരിയും ചിന്തയും നിറക്കുന്ന ഹൈക്കു കവിതകളില്‍ കുറിക്കുകൊള്ളുന്ന വിമർശനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. മാറുന്ന സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന അനീതികൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ തുറന്ന വിമർശനങ്ങൾ നടത്തുകയാണ് കവി.

വ്യഭിചരിക്കുന്നവരെ 
ശിക്ഷിക്കാൻ നിയമമുണ്ട്.
നിയമത്തെ വ്യഭിചരിക്കുന്നവരെ
ശിക്ഷിക്കാൻ ആരുണ്ട് ? “

എഴുത്തിന്റെ മേഖലയെ വളര്‍ത്തിയത് സോഷ്യൽമീഡിയയാണെന്ന് അജിത്ത് സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളിലും കവിതയിലൂടെ തന്റേതായ ഇടപെടലുകൾ നടത്തുന്ന അജിത്ത് സോഷ്യൽ മീഡിയയിൽ എഴുതിയ കവിതളെല്ലാം കൂടിച്ചേർത്ത് “ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ” എന്ന പേരിൽ  പബ്ലിഷ് ചെയ്യുകയാണ്.

മാട്രിമോണിയൽ കോളത്തിൽ
ഡോക്ടറെയും എൻജീനിയറെയും
പ്രൊഫസറെയും വേണമെന്നല്ലാതെ
കൃഷിക്കാരെ വേണമെന്ന് 
ഒരു പരസ്യവും കണ്ടിട്ടില്ല,
പിന്നെങ്ങനെ ചെറുപ്പക്കാർ
കൃഷിക്കാരാകും ?”

 

ഈ കവിതയില്‍ വായ്യിക്കുന്ന ഒരാള്‍ക്ക് കവിതയേ ആജിട്ത് എത്ര ഗൌരവത്തോടെ കാആനുന്നു എന്ന് മനസിലാക്കാന്‍ കഴിയും. പ്രണയവും വിപ്ലവവും സ്വപ്നവും ഇഴചേരുന്ന ഈ കവിതകള്‍ ആഴത്തിലുള്ള ചിന്തകള്‍ ആവശ്യപ്പെടുന്നു.

 

 “കരയാതെ വച്ച
കണ്ണുനീരാണ്
മഷിയായി മാറിയതും
ഞാൻ മുക്കി എഴുതിയതും”

 

സ്ത്രീ രത്നമെന്ന്
വിളിക്കുന്നത് കൊണ്ടാണോ
സത്രീ വിൽപ്പനച്ചരക്കാവുന്നതും
അടച്ചുപൂട്ടി വയക്കപ്പെടുന്നതും”

എന്ന് തുടങ്ങി മനുഷ്യന്റെ ചില ചിന്തകളെ ആലോചനാദ്ദീപമാക്കുകയാണ് കവി. ചെര്രിയ ഒരു വാക്ക് കൊണ്ട് പോലും വിസ്മയം തീര്‍ക്കുകയാണ് അജിത്ത്.

 

 

shortlink

Post Your Comments

Related Articles


Back to top button