indepthliteratureworldstudy

മലയാളത്തിന്റെ ഓര്‍ഫ്യൂസിന് നൂറ്റി അഞ്ചാം പിറന്നാള്‍

 

 

മധുചന്ദ്രികയിൽ മഴവില്‍ക്കൊടിയുടെ മുനമുക്കി എഴുതിയ മലയാളത്തിലെ ഓര്‍ഫ്യൂസ്‌ , കാവ്യ ഗന്ധര്‍വന്‍, കാല്‍പനിക കവി, വിപ്ലവ കവി എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളാൽ പ്രകീര്‍ത്തിക്കപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാ പ്രതിഭയുടെ  നൂറ്റി അഞ്ചാം പിറന്നാള്‍ ആണ് ഒക്ടോബര്‍ 10-ന്.

കുന്നുകളുംകാടുകളും പുഴകളും പൂഞ്ചോലകളും നിറഞ്ഞ മനോഹരമായ ഈ ഗ്രാമഭംഗിയുടെ മനം കുളിർ
പ്പിക്കുന്ന മധുര മനോഹര കവിത മീട്ടിയ മണിവീണ ഇന്ന് ഇല്ലെങ്കിലും മലയാളിയുടെ  മനസ്സില്‍ കാവ്യ നൃത്തം ചെയ്തു കൊണ്ട് ഇന്നും നില്‍ക്കുന്നു. ഓര്‍മ്മയുടെ ഓളങ്ങളില്‍ കനക ചിലങ്ക കിലുക്കി കടന്നു വരുന്ന കാമിനിയായി അക്ഷരങ്ങള്‍ വഴിമാറിയ ആയ മഹാ ps_changampuzhaപ്രതിഭ അനന്യസുലഭമായ സിദ്ധിവിശേഷത്തോടുകൂടിയ ഒരു വരിഷ്ഠകവി തന്നെയായിരുന്നു .

മലയാളത്തിന്റെ ഭാവഗായകൻ ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ 10-ആം‍ തീയതി ജനിച്ചു. അച്ഛൻ തെക്കേടത്ത്‌ വീട്ടിൽ നാരായണ മേനോൻ, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ. ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്കൂൾ, ആലുവ സെന്റ്മേരീസ്‌ സ്കൂൾ, രാമവർമ്മ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം; .എറണാകുളം മഹാരാജാസ്‌ കോളജിലും തിരുവനന്തപുരം ആർട്ട്സ്‌ കോളജിലും പഠിച്ച്‌ ബി എ ഓണേഴ്സ്‌ ബിരുദം നേടി. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ അറിയപ്പെടുന്ന കവിയായിമാറിയിരുന്നു. “ആ പൂമാല” തുടങ്ങി വ്രണിതഹൃദയത്തിൽ ഒടുങ്ങുന്ന 53 കവിതകളുടെ സമാഹാരമായ “ബാഷ്പാജ്ഞലി” അദ്ദേഹത്തിന്റെ 23-ആം‍ വയസ്സിൽ പ്രസിദ്ധീകരിച്ചു. 1940-ൽ പഠനം പൂർത്തിയാകുന്നതിന്‌ മുൻപുതന്നെ തന്റെഗുരുനാഥൻ കൂടിയായ രാമൻ മേനവന്റെ പുത്രിയായ ശ്രീദേവിയമ്മയെ ചങ്ങമ്പുഴ വിവാഹംചെയ്തു.

അധ്യാപകനാവുക എന്നതായിരുന്നു  ചങ്ങമ്പുഴയുടെ അടങ്ങാത്ത ആഗ്രഹം. ആ മോഹത്തോടെ ആണ്‌ 1939-ൽ ചങ്ങമ്പുഴ തിരുവനന്തപുരം ആർട്ട്സ്‌ കോളേജിൽ ബി എ ഓണേഴ്സിന്‌ ചേർന്നത്‌. എന്നാൽ ഫലം നിരാശാജനകമായിരുന്നു. ഒരുവിധം നന്നായി പരീക്ഷ എഴുതിയെങ്കിലും വെറും മൂന്നാം ക്ലാസ്സുകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്ന അദ്ദേഹത്തിന്‌ ഗവേഷണ പഠനത്തിന്‌ സൗകര്യംലഭിച്ചില്ല. ഈ ദുഃഖം കോളജിലെ തന്റെ ramananഅഭിവന്ദ്യ ഗുരുനാഥനായ ഡോ.ഗോദവർമയ്ക്കെഴുതിയ സുദീർഘമായ കത്തിൽ വെളിവാക്കുന്നുണ്ട്‌. 1942-ൽ കായംകുളത്ത്‌ “എക്സൽസിയർ” ട്യൂട്ടോറിയലിൽ പ്രൊഫ. എസ്‌. ഗുപ്തൻനായർ, മാത്യു ഇടിക്കുള, ഇഗ്നേഷ്യസ്‌ എന്നിവരോടൊപ്പം മലയാളം അധ്യാപകനായി. പ്രഗൽഭനായഒരു ഭാഷാധ്യാപകന്റെ കഴിവുകളിലൂടെ ചങ്ങമ്പുഴ കുട്ടികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റി. അവിശ്രമമായ ഒരു പ്രയത്നമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. സാമ്പത്തിക പ്രശ്നങ്ങൾ ദിനംതോറും വഷളായിക്കൊണ്ടിരുന്നപ്പോഴാണ്‌ അദ്ദേഹം സൈന്യത്തിൽചേർന്നത്‌. എന്നാല്‍ കേരളത്തിന്റെ ഗ്രാമ ഭംഗി മനസ്സില്‍ നിറഞ്ഞു നിന്നപ്പോള്‍ തോക്കുകള്‍ ഒരു ബാധ്യത മാത്രമായി മാറി. അങ്ങനെ അത് ഉപേക്ഷിച്ചു  മദ്രാസ് ല‍ോ-കോളജിൽ ചേർന്നെങ്കിലും പഠനം മുഴുമിപ്പിക്കാനായില്ല. അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹം  മലയാള  കവിതാലോകത്ത് തന്റെ സ്വപ്നങ്ങള്‍ നിറച്ചു. നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ, നോവൽ എന്നിങ്ങനെ അൻപത്തിയേഴ്‌ കൃതികൾ മലയാളിക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌ ചങ്ങമ്പുഴ. മലയാളമുള്ളിടത്തോളം കാലംജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിന്റെ ദൈർഘ്യം 1931-മുതൽ 1948 വരെ പതിനേഴുവർഷം കൊണ്ട്‌ പരിസമാപ്തിയായി. 23- മത്തെ വയസിൽ പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരമായ ബാഷ്പാഞ്ജലി മുതൽ 6.6.1948-ൽ പുറത്തുവന്ന “നീറുന്ന തീച്ചുള” എന്ന അവസാന സമാഹാരം വരെയുള്ള 57 കൃതികൾ ഓരോന്നും പുറത്തിറങ്ങിയ കാലത്ത്‌ ഓരോ സംഭവമായിരുന്നു

കപടലോകത്തിലാത്മാര്‍ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന്‍ പരാജയം

എന്നിങ്ങനെ അശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച കവി ജീവിതത്തിലേയ്ക്കിറങ്ങിച്ചെന്ന്‌ അതിന്റെ സമസ്താനുഭവങ്ങളും സ്വയംവരിച്ചു.

ദുരനുഭവങ്ങളുടെ വേദിയില്‍നിന്ന്‌

വേദന, വേദന, ലഹരിപിടിക്കും

വേദന, ഞാനിതിൽ മുഴകട്ടെ

മുഴുകട്ടെ മമ ജീവനിൽ നിന്നൊരു

മുരളീമൃദുരവമൊഴുകട്ടെ..

നൊമ്പരംകൊള്ളുമ്പോഴും ആ ആത്മാവില്‍നിന്ന്‌ കവിതയാണൊഴുകുന്നത്‌. ..

 

ജീവിതലഘുകാവ്യത്തിന്‍ പകര്‍പ്പവകാശം

കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ’;

നിത്യസുന്ദരമാകും സ്്നേഹഗീതിയാലതു

നിസ്തുലമാക്കിത്തീര്‍ക്കാനാവുകിലതേ, കാമ്യം!

സൗന്ദര്യലഹരി- ബാഷ്പാഞ്ജലിയില്‍ ഇങ്ങനെ എഴുതിയ കവിതന്നെയാണ്‌

ഒരു മരതകപ്പച്ചിലക്കാട്ടിലെൻ

മരണശയ്യവിരിക്കൂ സഖാക്കളേ

വസുധയോടൊരു വാക്കു ചൊന്നിട്ടി,താ

വരികയായി ഞാന്‍.

എന്നും എഴുതിയത്‌. പ്രണയവും വിപ്ലവവും കൈകോര്‍ത്ത കവ്യനുഭൂതിയുടെ ഫലമാണ്‌.

25-മത്തെ വയസ്സിൽ പുറത്തിറക്കിയ “രമണൻ” എന്ന മലയാളത്തിലെ ആദ്യ നാടകീയ വിലാപകാവ്യം ചങ്ങമ്പുഴയുടെ മാസ്റ്റർപീസായും മലയാള കാവ്യരംഗത്തെ ഒരത്ഭുത പ്രതിഭാസമായുംഇന്നുംകണക്കാക്കുന്നു. ചങ്ങമ്പുഴയുടെ ആത്മമിത്രമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ സ്മാരകമുദ്രയായിട്ടാണ്‌ “രമണൻ” സമർപ്പിച്ചിട്ടുള്ളത്‌. ആഹ്ലാദപൂർണമായ മനസോടെ ഒരു കാലഘട്ടത്തിലെ മലയാളി ഇത്രയേറെ ഹൃദയത്തിലേറ്റിയ ഒരു കാവ്യസൃഷ്ടി ഇല്ല എന്നുതന്നെ പറയാം. രക്തപുഷ്പങ്ങൾ, പാടുന്ന പിശാച്‌, ദേവഗീതം (ജയദേവന്റെഗീതാഗോവിന്ദത്തിന്റെ പരിഭാഷ) സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീസമാഹാരങ്ങളും ചങ്ങമ്പുഴയ്ക്ക്‌ പ്രശസ്തി നേടിക്കൊടുത്തു.
അന്യഭാഷാരചനകൾ ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മൊഴിമാറ്റങ്ങളിൽ ഏറെ ശ്രദ്ധേയമായവ ജയദേവകവിയുടെ ഗീതാഗോവിന്ദത്തിന്റെ വിവർത്തനമായ “ദേവഗീത”യും, സോളമന്റെ ഭാഷാന്തരമായ ദിവ്യഗീതവുമാണ്‌. ഇന്ത്യൻ സാഹിത്യത്തിൽ നിന്ന്‌ കാളിദാസൻ, ടാഗോർ, സരോജിനി നായിഡു, ഹരീന്ദ്രനാഥചതോപാദ്ധ്യായ എന്നിവരുടെ കൃതികളാണ്‌ അദ്ദേഹം പ്രധാനമായും വിവർത്തനം ചെയ്തത്‌. പൗരസ്ത്യമേഖലയിൽ നിന്ന്‌ ചങ്ങമ്പുഴ ഏറെയും തെരഞ്ഞെടുത്തിട്ടുള്ളത്‌ ജാപ്പനീസ്‌ കവിതകളാണ്‌. പാശ്ചാത്യസാഹിത്യ ചക്രവാളത്തിൽ നിന്നാണ്‌ ചങ്ങമ്പുഴ ഏറെയും നക്ഷത്രങ്ങൾ പെറുക്കിയെടുത്തത്‌. ഷേക്സ്പിയറും കീറ്റ്സും ഷെല്ലിയും ഷില്ലറും ഗോയ്ഥേയും അണിനിരന്ന വൻതാരനിരയെയാണ്‌ ചങ്ങമ്പുഴ അണിനിരത്തിയത്‌. കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി 1948 ജൂൺ 17 ന്‌ തൃശൂരിലെമംഗളോദയം നഴ്സിങ്ഹോമിൽ വച്ച്‌ മുപ്പത്തിയേഴാമത്തെ വയസിൽ ആ പ്രതിഭാ സമ്പന്നൻ നിര്യാതനായി.

shortlink

Post Your Comments

Related Articles


Back to top button