bookreviewliteratureworldtopstories

കാശ്മീരികള്‍ ഭീകരവാദത്തെ അനുകൂലിക്കുന്നവരല്ല; അതിര്‍ത്തി കടന്നുവന്നവരാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്

യാത്രകള്‍ ഇഷ്ടമല്ലാത്ത മനുഷ്യര്‍ വിരളമായിരിക്കും. മഞ്ഞു നിറഞ്ഞു നില്‍ക്കുന്ന മല നിരകളും വരണ്ട ഭൂമികളും കടന്നു രാജ്യത്തിന്റെ സംസ്കാരത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അത് സാധിക്കാറില്ല. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു ആശ്വാസമാണ് യാത്ര വിവരണങ്ങള്‍. ഇരുപത്തിഒന്‍പത് സംസ്ഥാന ങ്ങളിലൂടെയും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ യാത്രകളാണ് മഞ്ഞു മലകളും സമതലങ്ങളും എന്ന ഗ്രന്ഥത്തില്‍

നമ്മള്‍ കാണാന്‍ അല്ലെങ്കില്‍ പോകാന്‍ ആഗ്രഹിക്കുന്നത് സുഖവാസ കേന്ദ്രങ്ങളിലേയ്ക്കാണ്. അവിടെയാണ് രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും യാത്രികനും വ്യത്യസ്തനാകുന്നത്. വാര്‍ത്തകളില്‍ കൂടി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രദേശങ്ങളിലേയ്ക്കാണ് അദ്ദേഹത്തിന്‍റെ യാത്ര. കാശ്മീര്‍, അയോധ്യ, സൈലന്റ്വാലി തിടങ്ങിയ ചില ഉദാഹരണങ്ങള്‍.

manju-mala

നമ്മള്‍ ഇപ്പോഴും ചിന്തിക്കാറുണ്ട് അശാന്തി നിറഞ്ഞ കാശ്മീരിയന്‍ ജീവിതത്തെക്കുറിച്ച്. സൈന്യം രാപ്പകല്‍ ഇല്ലാതെ കര്‍ത്തവ്യനിരതരായി നില്‍ക്കുന്നത് കൊണ്ട് തന്നെ കാശ്മീരിയന്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയില്ല. എന്നാല്‍ കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ അനുകൂലിക്കുന്നവരാണെന്ന് ചില വിമര്‍ശങ്ങളുണ്ട്. അത്തരം ആരോപണങ്ങളെ പൊളിക്കുകയാണ് രാജേന്ദ്രന്‍ ഹാരി സിംഗിന്റെ കൊട്ടാരത്തിലേയ്ക്ക് സദറുള്ളഖാന്‍ എന്ന വൃദ്ധനൊപ്പം നടത്തിയ യാത്രയില്‍. ”ഇവിടെ ഭീകരവാദമില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കാശ്മീരില്‍ നടക്കുന്നത്. ഷേക്ക് അബുദുള്ള കൊണ്ടുവന്ന ഭൂപരിഷ്കരണത്തെ തകര്‍ക്കാനായി താത്പരകക്ഷികള്‍ നടത്തിയ ശ്രമങ്ങളാണ് ഭീകരവാദത്തിന് വിത്തുപാകിയതെന്നു ചരിത്ര വസ്തുതകള്‍ നിരത്തി രാജേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.

പരിസ്ഥിതിയും പ്രശ്നങ്ങളും രാഷ്ട്രീയവും ജനതയും ഒരുപോലെ ഇഴചേര്‍ന്നു വരുന്ന ഈ ഗ്രന്ഥം ഭാരതത്തിന്റെ കരുത്തും ദൌര്‍ബല്യവും വെളിവാക്കുന്ന ഒരു കൃതിയാണ്.

shortlink

Post Your Comments

Related Articles


Back to top button