indepthliteratureworldtopstories

മാധവിക്കുട്ടിയുടെ ഓർമ്മകൾക്ക് 9 വയസ്സ്

ശിവാനി ശേഖര്‍

പ്രണയസൗഗന്ധികങ്ങളുടെ നിറവസന്തം സമ്മാനിച്ച എഴുത്തുകാരി,പ്രണയത്തിന്റെ രാജകുമാരി,”മാധവിക്കുട്ടി”നിത്യതയുടെ തീരത്തേയ്ക്ക് മടങ്ങിയിട്ട് ഇന്ന് 9 വർഷം. അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച് മായികസ്വപ്നങ്ങൾ കണ്ട് അവ തനി വള്ളുവനാടൻ ശൈലിയിൽ മലയാളികളുടെ മനസ്സിലേക്ക് പകർത്തി വെച്ച എഴുത്തുകാരി!! പുണ്യപുരാണങ്ങളിലെ ഈശ്വരസങ്കല്പമായ ശ്രീകൃഷ്ണ ഭഗവാനെ കളിക്കൂട്ടുകാരനായി കൂടെക്കൂട്ടി രാധയെന്ന പോലെ!!

ഭാവനയുടെ അനന്തവിഹായസ്സിൽ പാറിപ്പറന്ന് കൈരളിയുടെ കാവ്യഭൂമിയിൽ തനിക്ക് പ്രിയപ്പെട്ട നീർമാതളത്തിന്റെ വിത്തുകൾ പാകി ഗന്ധർവ്വലോകത്തേയ്ക്ക് യാത്രയായ സ്നേഹശലഭം! യാഥാർത്ഥ്യത്തിന്റെയും, ഭാവനയുടെയും അതിർവരമ്പുകൾ തിരിച്ചറിയാൻ കഴിയാതെ പോയ കഥാകാരി! കൗമാരവും, യൗവ്വനവും,മദ്ധ്യാഹ്നവുമൊക്കെ സാങ്കല്പികലോകത്ത് ചിലവഴിച്ച് കഥകളാക്കി മാറ്റിയ മാധവിക്കുട്ടി ,തുറന്നെഴുതിയതൊക്കെയും വിവാദങ്ങളുടെ തിരശ്ശീലയണിഞ്ഞിരുന്നു.

madhavikutty എന്നതിനുള്ള ചിത്രം

പ്രണയസൗഗന്ധികങ്ങളുടെ നിറവസന്തം സമ്മാനിച്ച എഴുത്തുകാരി,പ്രണയത്തിന്റെ രാജകുമാരി,”മാധവിക്കുട്ടി”നിത്യതയുടെ തീരത്തേയ്ക്ക് മടങ്ങിയിട്ട് ഇന്ന് 9 വർഷം. അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച് മായികസ്വപ്നങ്ങൾ കണ്ട് അവ തനി വള്ളുവനാടൻ ശൈലിയിൽ മലയാളികളുടെ മനസ്സിലേക്ക് പകർത്തി വെച്ച എഴുത്തുകാരി!!

ഭാവനയുടെ അനന്തവിഹായസ്സിൽ പാറിപ്പറന്ന് കൈരളിയുടെ കാവ്യഭൂമിയിൽ തനിക്ക് പ്രിയപ്പെട്ട നീർമാതളത്തിന്റെ വിത്തുകൾ പാകി ഗന്ധർവ്വലോകത്തേയ്ക്ക് യാത്രയായ സ്നേഹശലഭം!യാഥാർത്ഥ്യത്തിന്റെയും, ഭാവനയുടെയും അതിർവരമ്പുകൾ തിരിച്ചറിയാൻ കഴിയാതെ പോയ കഥാകാരി! കൗമാരവും,യൗവ്വനവും,മദ്ധ്യാഹ്നവുമൊക്കെ സാങ്കല്പികലോകത്ത് ചിലവഴിച്ച് കഥകളാക്കി മാറ്റിയ മാധവിക്കുട്ടി ,തുറന്നെഴുതിയതൊക്കെയും വിവാദങ്ങളുടെ തിരശ്ശീലയണിഞ്ഞിരുന്നു.

madhavikutty എന്നതിനുള്ള ചിത്രം

1932 ൽ പുന്നയൂർക്കുളം,നാലപ്പാട്ട് തറവാട്ടിൽ മാതൃഭൂമി മാനേജിങ്ങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും കവയത്രി ബാലാമണിയമ്മയുടെയും മകളായി ജനനം.പ്രശസ്ത കവി നാലപ്പാട്ട് നാരായണമേനോന്റെ അനന്തിരവളായിരുന്നു “ആമി”യെന്ന ചെല്ലപ്പേരിലറിയപ്പെട്ടിരുന്ന കമലാദാസ്. കൊൽക്കത്തയിലും, പുന്നയൂർക്കുളത്തുമായി ബാല്യം പകുത്ത ആമി പുന്നയൂർക്കുളത്തിന്റെ ഗ്രാമനൈർമ്മല്യത്തെ ഏറെയിഷ്ടപ്പെട്ടിരുന്നു. ആമിയുടെ കഥകളിലെ മിക്ക ബിംബങ്ങളും പുന്നയൂർക്കുളത്തിന്റെ മണ്ണിൽ നിന്നും പെറുക്കിയെടുത്തവയാണ്!

“നീലാബരി”യുടെ വിരഹതാളങ്ങളിൽ മലയാളി തേങ്ങുമ്പോൾ”,എന്റെ കഥ”യിലൂടെ വായനക്കാരെ ആവേശം കൊള്ളിച്ചു കമല!കണ്ണുനീരുപ്പിന്റെ രുചിയുള്ള “നെയ്പ്പായസം “കുടിച്ച ഒരാളും പറയില്ല അവർ ഉന്മാദിനിയായിരുന്നുവെന്ന്!സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച ആത്മാവിന്റെ മോഹങ്ങളും നഷ്ടങ്ങളുമാണ് ഭാവനയുടെ കടുംശർക്കരക്കൂട്ടിൽ അവർ വിളയിച്ചെടുത്തത്! “നീർമാതളം പൂത്തകാലം” എന്ന കൃതിയിൽ അവർ തന്നെ പറയുന്നുണ്ട്,” “പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്!പിശുക്കന്റെ ക്ലാവു പിടിച്ച ശേഖരം പോലെ ഉപയോഗശൂന്യവും”!

മാധവിക്കുട്ടിയുടെ കഥകളെ അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്തി കല്ലെറിഞ്ഞവർ ഏറെയാണ്. മാധവിക്കുട്ടിയുടെ സഹോദരി “സുലോചന നാലപ്പാട്ട്” എഴുതിയ  “എന്റെ ജേഷ്ഠത്തി കമല”” എന്ന ബുക്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം പറയുന്നുണ്ട്

madhavikutty എന്നതിനുള്ള ചിത്രം

അറുപത്തിയഞ്ചാം വയസ്സിൽ മതം മാറി “കമല സുരയ്യ”എന്ന പേര് സ്വീകരിച്ചതിനെ തുടർന്ന് നിരവധി അപഹാസ്യങ്ങൾ നേരിടേണ്ടി വന്നു.എഴുത്തിനോടുള്ള അകലം കൂടി.ഒടുവിൽ താനൊരു പാട് സ്നേഹിച്ച മലയാളത്തിനോട് വിടപറഞ്ഞ് പുന്നയൂർക്കുളത്തിന്റെ മണ്ണിൽ നിന്നകലുമ്പോൾ നോവുന്ന മനസ്സോടെ അവർ പറഞ്ഞു..””ഇനി ഞാൻ മലയാളത്തിൽ എഴുതുകയില്ല”.. കൈരളിയുടെ അവഗണന തളർത്തിയ മനസ്സുമായി പൂനെയിലെത്തിയ മലയാളത്തിന്റെ പ്രണയറാണി 2009 മെയ് 31 ന് അനന്തയിലേക്ക് പറന്നകന്നു. എങ്കിലും പുന്നയൂർക്കുളത്തെ മണ്ണിലേയ്ക്കെത്തുന്നവരെ കാത്ത് ,നീർമാതളത്തിന്റെ എത്താക്കൊമ്പിലെവിടെയോ നിറവർണ്ണച്ചിറകുള്ള പക്ഷിയായി ആമിയുണ്ടാവും!പുനർജ്ജന്മമുണ്ടെങ്കിൽ ഒരു പക്ഷിയായി ജനിക്കാനാഗ്രഹിച്ച കഥാകാരിയ്ക്ക് ആഗ്രഹസാഫല്യമുണ്ടായെന്ന് വിശ്വസിക്കാം!

Post Your Comments

Related Articles


Back to top button