Featured

ഹോസ്റ്റലുകളില്‍ നിങ്ങളുടെ പെണ്‍കുട്ടികള്‍ ചെയ്യുന്നത് എന്തൊക്കെ എന്ന് അറിയാമോ?

ഒരിക്കൽ ലഹരിയിൽനിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം വീണ്ടും അതിലേക്കു പോകാനുള്ള സാധ്യത വ ളരെ കൂടുതലാണ്.

പഠനമികവിനായി മിക്ക അച്ഛനമ്മമാരും ആണ്‍പെണ്‍ ഭേദമില്ലാതെ തങ്ങളുടെ മക്കളെ ഹോസ്റ്റലുകളില്‍ ആക്കാറുണ്ട്. എന്നാല്‍ പഠനത്തേക്കാള്‍ ലഹരിയ്ക്ക് അടിപ്പെട്ടുപോകുന്ന നിരവധി കുട്ടികളെ ഹോസ്റ്റലുകളില്‍ കാണാം. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരില്‍ പലര്‍ക്കും ലഹരിയെ തെറ്റായി കണ്ട് മറച്ചുവയ്ക്കുന്ന മനോഭാവവും ഇല്ല. ഇത് ഞങ്ങളുടെ ജീവിതരീതിയാണ് എന്നാണ് അവർ പറയുന്നത്. മറ്റുള്ളവർ ജീവിതം ജീവിച്ചു തീർക്കുമ്പോള്‍ ഞങ്ങൾ ജീവിതം ആസ്വദിക്കുന്നുവെന്നാണ് യുവത്വത്തിന്റെ ന്യായം. കുറച്ചു നേരം റിലാക്സ് ചെയ്യാനുള്ള മാർഗം മാത്രമാണവർക്ക് മയക്കുമരുന്നുകൾ. എന്നാല്‍ പലര്‍ക്കും അതില്‍ നിന്നും മോചിതരാകാന്‍ കഴിയാത്ത അവസ്ഥയാകുന്നു.

ആണായാലും പെണ്ണായാലും മക്കളെ പഠനത്തിനായി അകലെ നിര്‍ത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് മക്കളുടെ കൂട്ടുകാര്‍. മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങൾക്ക് അറിയാം? അവരിൽ എത്ര പേരെ നേരിട്ട് കണ്ടിട്ടുണ്ട്? ലഹരിക്ക് അടിപ്പെടുന്നവരില്‍ പലര്‍ക്കും അത്തരം കൂട്ടുകെട്ടുകള്‍ ആയിരിക്കും ഉണ്ടാകുക. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം മയക്കുമരുന്ന് രുചിച്ച് തുടങ്ങുന്നു. പരീക്ഷാസമയത്ത് ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി സ്‌റ്റിമുലന്റ് ഡ്രഗ്സ് ഉപയോഗിക്കുന്നവരുണ്ട്. അതിനു ശേഷം ഉറങ്ങാന്‍ വേണ്ടി സ്വാഭാവികമായും ലഹരിയില്ലാതെ നിവൃത്തിയില്ല. ഇങ്ങനെ ആരംഭിക്കുന്ന കുട്ടികൾ പതിയെ അതിന് അടിപ്പെടുന്നു. ലഹരിയില്ലാതെ അവർക്ക് നിലനിൽക്കാനാവില്ല. ഒരിക്കൽ ലഹരിയിൽനിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം വീണ്ടും അതിലേക്കു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും മികച്ച സൗകര്യങ്ങളുമുള്ള ഹോസ്റ്റലിലും മക്കളെ ചേർക്കുന്നതോടെ ഉത്തരവാദിത്തം തീര്‍ന്നുവെന്ന് കരുതുന്നക് മാതാപിതാക്കളും ഉണ്ട്. ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ പോലും ചോദിക്കാതെ കാശ് കൊടുക്കുന്ന അച്ഛനമ്മമാര്‍. അതല്ല വേണ്ടത്. കൃത്യമായ ഇടവേളകളിൽ അവരെ സന്ദർശിക്കുകയും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വേണം. അതിനോടൊപ്പം തന്നെ അടുത്തുള്ളപ്പോള്‍ ഇടപഴകിയത് പോലെ കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ സമയം കണ്ടെത്താനും ശ്രമിക്കണം. മക്കളെ പ്രത്യേകം ശ്രദ്ധിക്കാൻ ഹോസ്റ്റൽ വാർഡനോട് ആവശ്യപ്പെടുക. ഹോസ്റ്റലിൽനിന്ന് പുറത്ത് പോയിട്ട് തിരിച്ചെത്താൻ വൈകിയാൽ കാരണം ചോദിച്ചറിയുക. മറുപടി തൃപ്തികരമല്ലെങ്കിൽ കൃത്യമായി അന്വേഷിച്ച് കാരണം കണ്ടെത്തുക. ഇതിനേക്കാളെല്ലാം ഉപരി, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു കൊടുക്കുക.

ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അസുഖങ്ങൾക്കുള്ള മരുന്നെന്ന വ്യാജേന ലഹരിമരുന്ന് കഴിക്കുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നു എക്സൈസ് കമ്മീഷനർ ഋഷിരാജ് സിങ് ഐപിഎസ് പറയുന്നു. കാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കപ്പെടുന്നു. മെഡിക്കൽ ഷോപ്പുകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Post Your Comments

Related Articles


Back to top button