Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldpoetry

ഇന്നിന്റെ വീഥിയിൽ

മനോജ്‌ കുമാർ

ഇന്നിന്റെ വീഥിയിൽ ഇന്നലയെത്തേടി
എന്നുമലഞ്ഞു നടന്നിരുന്നു ഞാൻ
എന്നുമലഞ്ഞു നടന്നിരുന്നു….

കണ്ടീല ഞാനൊന്നും കേട്ടതുമില്ലല്ലൊ
ഇന്നലെകൾതന്ന നന്മതൻപാഠങ്ങൾ
ഇന്നൊരുകോണിലായ്‌ ഒറ്റക്കിരിക്കുമ്പോൾ
ഓർത്തുപോയ്‌ ഞാനെന്റെ ബാക്യകാലം…

വിദ്യതൻ പൂംതോപ്പാം വിദ്യാലയത്തിൽഞാൻ
ഷഡ്പദത്തെപോലെ പാറിനടന്നതും
ഗുരുനാഥന്മാരുടെ ചിട്ടകൾക്കൊത്തന്ന്
പാഠം പഠിച്ചതുമോർത്തുപോയ്‌ ഞാനിന്ന്…

കീറിനരച്ചയെൻ കുപ്പായക്കീഴിലായ്‌
പാതിനിറച്ച വയറുമായ്‌ ഞാനന്ന്
പാഠം മറന്നങ്ങ്‌ നിൽക്കുന്നതുകണ്ട്‌
ശിക്ഷകൾ വാങ്ങിയതോർക്കുന്നു ഞാനിന്ന്…

ഉടുമുണ്ട്‌ മുറുകെയുടുത്തുകൊണ്ടെന്നമ്മ
എന്റെവയറു നിറച്ചതിന്നോർത്തു ഞാൻ
കാലം വരുത്തിയ മാറ്റങ്ങൾ കണ്ടമ്മ
കാലപുരിപൂകി നാളുകളേറെയായ്‌….

ഇന്നത്തെ വീഥികൾ മുള്ളുനിറഞ്ഞവ
താണ്ടുവാനാവാതെ നോക്കിനിന്നീടുമ്പോൾ
നന്മനിറഞ്ഞൊരു നല്ലകാലത്തിനായ്‌
കാത്തിരിക്കുന്നു ഞാനെല്ലാദിവസവും….

ഇന്നിന്റെ വീഥിയിൽ ഇന്നലയെത്തേടി
എന്നുമലഞ്ഞു നടന്നിരുന്നു ഞാൻ
എന്നുമലഞ്ഞു നടന്നിരുന്നു….

shortlink

Post Your Comments

Related Articles


Back to top button