Uncategorized

അജിത്തിന്‍റെ പുതിയ ചിത്രത്തില്‍ നായികമാരെ തീരുമാനിച്ചു

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. പക്ഷേ നായികമാരുടെ കാര്യത്തില്‍ ആശയകുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നായികമാരുടെ കാര്യത്തിലും തീരുമാനമായി എന്നുള്ളതാണ് അറിയാന്‍ കഴിയുന്നത് . കൃതിയും, തമന്നയുമാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ നയന്‍താരയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കയാതിനാല്‍ നയന്‍താര പിന്മാറി.

അനുഷ്‌ക ഷെട്ടിയുടെ പേരും നായികാ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരുമല്ല അജിത്തിന്‍റെ ചിത്രത്തിലെ നായികമാരാകുന്നത്. കൃതിയും, തമന്നയുമാണ്.
കൃതിയെയും, തമന്നയെയും സംവിധായകന്‍ ശിവ സമീപിച്ചതായും ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഇവര്‍ ഇരുവരും സമ്മതിച്ചതുമായാണ് കേള്‍ക്കുന്നത്. സത്യ ജ്യോതി ഫിലിമാണ് ചിത്രം നിര്‍മിക്കുന്നത്. അനുരുദ്ധ് ചന്ദ്ര ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വെട്രിയാണ് ഛായാഗ്രാഹണം. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button