CinemaGeneralIndian CinemaKollywoodNEWS

കട്ടപ്പയെ കൂടുപിടിച്ച് പ്രധാനമന്ത്രി വീഡിയോ

ഇന്ത്യന്‍ സിനിമ ബോക്സ്‌ ഓഫ്സില്‍ ചരിത്രം സൃഷ്ടിച്ച സിനിമകളില്‍ ഒന്നാണ് ബാഹുബലി.85 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ തിയറ്ററില്‍ പോയി കണ്ട ചിത്രമെന്ന ബഹുമതിയും ബാഹുബലിക്ക് സ്വന്തമായിരുന്നു.

എന്നാല്‍ മഹേന്ദ്ര ബാഹുബലിയെ കുത്തിമലര്ത്തിയ കട്ടപ്പയ്ക്ക് വീരപരിവേഷം ചാര്‍ത്തി കൊടുത്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലെ കട്ടപ്പയെ കൂട്ടുപിടിച്ച പ്രധാനമന്ത്രിയെ ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.

ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ റാലിയില്‍ ആണ് പ്രധാനമന്ത്രി കട്ടപ്പയെ കൂട്ട് പിടിച്ചത്. മാര്‍ച്ച്‌ പതിനൊന്നിനുശേഷം ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ കട്ടപ്പ വാള്‍ ഉപയോഗിച്ച പോലെ പോലീസ് കുറ്റവാളികള്‍ക്കെതിരെ ലാത്തി ഉപയോഗിക്കും എന്നായിരുന്നു മോദിയുടെ പ്രചാരണ പ്രസംഗം.

മാര്‍ച്ച്‌ പതിനൊന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും 323 സീറ്റ് നേടി ബി.ജെ.പി. ഭരണം പിടിക്കുകയും ചെയ്തു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ ദിവസമാണ് പ്രധാനമന്ത്രിയുടെ ഈ പഴയ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നത്.

shortlink

Related Articles

Post Your Comments


Back to top button