BollywoodCinemaGeneralNEWS

ആരാധികയോട് ഐ ലവ് യൂ പറഞ്ഞ നടനോട് നടി ചെയ്തത് (വീഡിയോ)

സിനിമാലോകം ഏറെ കൗതുകത്തോടെ ഉറ്റുനോക്കിയ പ്രണയ ജോഡികളായിരുന്നു കത്രീന കൈഫും റൺബീറും. ഇരുവരുടെയും പ്രണയവും പിരിയലും സൗഹൃദവും ആഘോഷമാക്കിയ സോഷ്യൽ മീഡിയയിൽ പുതിയ തരംഗമാവുകയാണ് പുതിയ വീഡിയോ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ജഗ്ഗ ജസുസ് എന്ന ചിത്രത്തിനു വേണ്ടി യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. രൺവീറിന്റെ കരണത്തടിക്കുന്ന ദൃശ്യം കത്രീന തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്ലയിങ് കിസ് കൊടുത്തുകൊണ്ട് തന്റെ ആരാധികയോട് ഐ ലവ് യൂ എന്ന് പറയുന്ന രൺബീറിന്റെ കവിളിൽ കൈലിരിക്കുന്ന കളിപ്പാട്ടം കൊണ്ട് അടിക്കുന്ന കത്രീനയെ കാണാം ദൃശ്യത്തിൽ. അടികൊണ്ട രൺബീറിന്റെ ഭാവ വത്യാസം ആരാധകരെ ചിരിപ്പിക്കുകയാണ്.

വേർപിരിഞ്ഞു എങ്കിലും ഇരുവരും നല്ലൊരു സൗഹൃദം നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നത്.. എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണെന്നും ചിലർ അഭിപ്രയപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button