BollywoodGeneralNEWS

കരീനാ കപൂറിനോട് മിണ്ടാന്‍ ശ്രമം; യുവാവ് പോലീസ് പിടിയില്‍

ബോളിവുഡ് സുന്ദരി കരീനാ കപൂറിനോടുള്ള കടുത്ത ആരാധന കാരണം യുവാവിനു കിട്ടിയത് എട്ടിന്റെ പണി. കരീനയോട് മിണ്ടാണമെന്ന ആഗ്രഹവുമായി നടന്ന 26 വയസ്സുള്ള പാരാമിലിട്ടറി ഉദ്യേഗസ്ഥനായ മനീഷ് തിവാരിയാണ് പോലീസ് പിടിയിലായത്.

താരത്തോട് മിണ്ടാന്‍ വേണ്ടി മനീഷ് ഇന്‍കം ടാക്സ് അക്കൌണ്ട് ഹാക്ക് ചെയ്തു. അതിനു ശേഷം ഡിറ്റെഷന്‍ ഫോം അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഡിറ്റെഷന്‍ ഫോം അപ്ലോഡ് ചെയ്തതില്‍ സംശയം തോന്നിയ കരീനയുടെ ചാര്‍ട്ടട് അക്കൌണ്ടന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കരീനയുടെ ഫോണ്‍ നമ്പര്‍ ഗൂഗിളില്‍ നോക്കിയ ഇയാള്‍ പാന്‍ കാര്‍ഡിനെ കുറിച്ചുള്ള വിവാരങ്ങള്‍ ലഭിച്ചതിനെ അനുസരിച്ചാണ് ആക്കൌണ്ട് ഹാക്ക് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രത്യേക ആന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button