GeneralNEWS

ഗന്ധര്‍വന് സ്മരണാഞ്ജലി

പത്മരാജന്റെ എഴുപത്തൊന്നാം ജന്മവാര്‍ഷികമാണ് ഇന്ന്. പെയ്തൊഴിയാത്ത മഴ പോലെയാണ് മലയാളിയ്ക്ക് ആ ഗന്ധര്‍വസ്മരണകള്‍. പറഞ്ഞുതീരാത്ത കഥകളും പുതുമ ചോരാത്ത പ്രണയവുമായി ആ ഓര്‍മ്മകള്‍ ഇടയ്ക്കിടയ്ക്ക് വിരുന്നുവരും.നടന്നു തേഞ്ഞ വഴികളില്‍ പതിഞ്ഞുകിടക്കുന്ന കാല്പ്പാടുകളെ വേദനിപ്പിയ്ക്കാതെ,എന്നാല്‍ അവയെ പിന്തുടരാതെ,വകഞ്ഞുമാറ്റി നടന്നുനേടിയതാണ് പദ്മരാജന്റെ മാത്രമായ നമ്മള്‍ കാണുന്ന കാലദേശങ്ങള്‍.സ്വയമറിയാതെ സൃഷ്ടിയ്ക്കപ്പെടുന്നത് പോലെയാണത്.കഥ പറയുവല്ല..നമ്മള്‍ കഥയറിയുകയാണ് ആ സിനിമകളില്‍..അല്ലെങ്കില്‍ നമ്മള്‍ തന്നെ കഥകളാവുകയാണ്.

നഗരത്തിന്റെ കണ്ണുകുത്തുന്ന വെളിച്ചത്തില്‍,കാതടപ്പിയ്ക്കുന്ന ആരവങ്ങള്‍ക്കിടയില്‍ ഒറ്റനിമിഷത്തിന്റെ പ്രണയത്തളര്‍ച്ചകളില്‍ ഒതുങ്ങുന്ന, അടങ്ങുന്ന,ഒറ്റപ്പെടുന്ന ഒരു ഇടമാണ് ആ എഴുത്ത്..അവിടെ നമുക്ക് സ്വസ്ഥമായി ഇളവേല്‍ക്കാം..പ്രണയത്തില്‍ ഉണരാം..മരണത്തിന്റെ തണുപ്പറിയാം..ഉന്മാദത്തിന്റെ ചെറുതരിപ്പുകളറിയാം..ഞാനും നീയുമാവാം..ഏറ്റവും ഒടുവില്‍ നമ്മളാവാം..
ഗന്ധര്‍വ്വസ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം.

shortlink

Related Articles

Post Your Comments


Back to top button