Cinema

ഗൗതം മേനോൻ നിവിൻ പോളി ചിത്രം വരുന്നു

വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ എസ്
പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്, സിനിമയിൽ സംവിധായകനാവാൻ വേണ്ടി ചെന്നൈക്ക് വണ്ടികേറുന്ന നിവിൻ പോളി യുടെ കഥാപാത്രം തമിഴ് സവിധായകൻ ഗൗതം മേനോന്റെ വീടിനു മുന്നിൽ കാത്തുനിൽക്കുന്നതും, സെക്യൂരിറ്റി അയാളെ പിടിച്ചു പുറത്താക്കുന്നതും ആണ് ആ രംഗം. പിന്നീട് നിവിൻ നായകനായെത്തിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ഗൗതം എത്തുന്നു എന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ചെന്നൈയിലേ വെള്ളപ്പൊക്കത്തെ തുടര്ന്നു ഗൗതം ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പ്രതിബന്ധങ്ങളൊക്കെ   മാറി ഗൗതം മേനോനും നിവിൻ പോളിയും ഒന്നിക്കുകയാണ്. തെലുങ്കില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന ഗൗതം ചിത്രത്തിൽ നിവിനാണ് നായകന്‍.നിലവിലുള്ള ധനുഷ് , വിക്രം പ്രൊജെക്ടുകൾക്ക് ശേഷം നിവിൻ ചിത്രം ആരംഭിക്കും

shortlink

Related Articles

Post Your Comments


Back to top button