GeneralKollywood

തിയറ്ററില്‍ നിന്ന് തെരി എന്ന ചിത്രം പകര്‍ത്തിയ ക്യാമറമാന്‍ കുടുങ്ങി

വിജയ്‌ അഭിനയിച്ച തെരി എന്ന സിനിമ മുഴുവനായി ക്യാമറയില്‍ പകര്‍ത്തിയ ടിവി ക്യാമറമാനെ അധികൃതര്‍ പിടികൂടി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കയറിയ ക്യാമറമാനാണ് സിനിമ മുഴുവനായി തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്. കോയമ്പത്തൂരിലെ ശാന്തി തിയറ്ററിലാണ് സംഭവം നടന്നത്. തിയറ്റർ അധികൃതർക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ക്യാമറ പരിശോധിച്ചു. തുടർന്ന് സിനിമ മുഴുവനായി റെക്കോർഡ് ചെയ്യപ്പെട്ടതായി ഇവർ കണ്ടെത്തി . സംഭവത്തെ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗൺസിൽ പത്രസമ്മേളനം നടത്തി. ടിവി ചാനലിനെതിരെ പരാതി കൊടുക്കാനാണ് തീരുമാനം. പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button