NEWSNostalgia

‘പ്രതിഭയുടെ മറ്റൊരു ഈണം കൂടി നിലച്ചു’

പശ്ചാത്തല ഈണത്തിനു ഒരു ജീവന്‍ ഉണ്ട്. സിനിമ നല്‍കുന്ന വിസ്മയത്തേക്കാളും ഭംഗിയുള്ള ജീവന്‍. രാജാമണി എന്ന പേരിലൊരു ഈണത്തിന്‍റെ താളമുണ്ട്. സിനിമയുടെ ഓരോ ഘട്ടങ്ങളിലും വിവരിക്കാന്‍ കഴിയാത്ത നിര്‍വൃതി നല്‍കുന്ന രാജാമണി സംഗീതത്തിലെ മറ്റൊരു ആറാം തമ്പുരാനാണ്. ‘ആറാം തമ്പുരാന്‍’എന്ന സിനിമ രഞ്ജിത്ത് മനോഹരമാക്കി എഴുതുമ്പോഴും ഷാജി കൈലാസ് അത് മനോഹരമാക്കി സ്ക്രീനില്‍ പകര്‍ത്തുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങാനുള്ള ഒരു ജീവന്‍ അതിന് ഉണ്ടാവണം. സംഗീതം നിറഞ്ഞു തുടിക്കുന്നൊരു ജീവന്‍. ആറാം തമ്പുരാനിലെ ഓരോ സീനുകളിലും രാജാമണിയുടെ പശ്ചാത്തല സംഗീതത്തിന് ആവോളം അഴകുണ്ടായിരുന്നു. ആ അഴകിനായിരുന്നു ആ വര്‍ഷത്തെ മികച്ച സംസ്ഥാന പുരസ്കാരവും.
രാജാമണി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും പശ്ചാത്തല ഈണങ്ങളിലൂടെയാണ് വലിയ പ്രതിഭയുടെ വെട്ടം വിളിച്ചറിയിച്ചത്.
ആക്ഷന്‍ പ്രമേയമാകുന്ന സിനിമകളിലാണ് രാജാമണിയുടെ പിന്നണി ഈണത്തിനു കൂടുതല്‍ മികവ് കൈവരാറുള്ളത്.
‘ഇന്‍ ദി നെയിം ഓഫ് ബുദ്ധ’ എന്ന ഇംഗ്ലീഷ് സിനിമയുടെ പശ്ചാത്തല സംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരവും രാജാമണി നേടിയിട്ടുണ്ട്.
പശ്ചാത്തല ഈണങ്ങളുടെ പെരുമ ഓരോ സിനിമയിലൂടെയും നിറച്ചു നിര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഏകദേശം പത്ത് ഭാഷകളില്‍ രാജാമണിയുടെ സംഗീതം മേന്മയോടെ നിറഞ്ഞു നിന്നിട്ടുണ്ട്.
ഒന്ന് കാതോര്‍ക്കൂ സിനിമ രംഗങ്ങളിലെ ഓരോ നൊമ്പര നിമിഷങ്ങളിലും
രാജാമണിയുടെ കരളു മുറിക്കുന്ന ഈണം കേള്‍ക്കാം
ആ ഈണത്തിനൊക്കെ വലിയ പ്രതിഭയുടെ പ്രകാശമാണ്.

shortlink

Post Your Comments


Back to top button