CinemaGeneralIndian CinemaNEWSTollywood

പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍

ബോളിവുഡിലെയും മലയാളത്തിലെയും മികച്ച സംവിധായകറില്‍ ഒരാളായ പ്രിയദര്‍ശന്‍ ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷ് നായകനാവുന്നുവെന്ന് സൂചന.

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വന്‍വിജയമായിരുന്നു. ഈ ചിത്രം ‘കാനുപാപ്പ’ എന്ന പേരില്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ വിജയത്തിനിടയില്‍ അഭിനേതാക്കളെ കഥാപാത്രമാക്കി മാറ്റുന്നതില്‍ പ്രിയദര്‍ശനുള്ള കഴിവ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായി വെങ്കിടേഷ് അഭിപ്രായപ്പെട്ടു. ഇതാണ് വെങ്കിടേഷിനെ പ്രിയദര്‍ശനോട് അടുപ്പിച്ചതെന്നാണ് ടോളിവുഡിലെ സംസാരം.

പ്രിയദര്‍ശന്‍ ഗാണ്ഡീവം, നിര്‍ണയം എന്നീ രണ്ടു ചിത്രങ്ങള്‍ തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button