CinemaHollywood

പ്രേമത്തിലെ സെലിന്‍ ( മഡോണ ) ഹോളിവുഡിലേക്ക് !!! ( ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റററുകള്‍ കാണാം )

കൈ നിറയെ ചിത്രങ്ങളുമായ് തിരക്കിലാണ് പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തലവര മാറിപോയ നായികയായ മഡോണ സെബാസ്റ്റിയന്‍ ‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം എന്താണെന്നല്ലേ, മലയാളത്തില്‍ നിന്നും തമിഴിലേക്ക് ഇപ്പോള്‍ ഇതാ ഹോളിവുഡില്‍ തുടക്കം കുറിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ്. കണ്ണടച്ച് തുറക്കും മുമ്പ് സിനിമാ ലോകത്ത് ഇത്രയും വേഗത്തില്‍ ക്ലിക്ക് ആയ നായിക വേറെ ആരുണ്ട്. സാധാരണ മലയാളത്തില്‍ നിന്നും ഹോളിവുഡില്‍ എത്തിപ്പെടുന്ന നായികമാര്‍ വളരെ കുറവാണ്. മഡോണയ്ക്ക് ആ ഭാഗ്യവും ലഭിച്ചു. മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു മഡോണയുടെ ബോളിവുഡിലെ അരങ്ങേറ്റം. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ‘ ഹ്യൂമണ്‍സ് ഓഫ് സംവണ്‍’ എന്ന ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഡോണ തന്നെയാണ് പുറത്ത് വിട്ടത്. നിഥിന്‍ നാഥാണ് ചിത്രത്തിന്റെ രചന. ഗായികയാകാന്‍ ആഗ്രഹിച്ച് നായികയായ പെണ്‍കുട്ടിയാണ് മഡോണ എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു മഡോണയുടെ വളര്‍ച്ച. ദിലീപിന്‍റെ ഒപ്പം കിംഗ്‌ ലയെര്‍ , തമിഴില്‍ വിജയ്‌ സേതുപതിക്കൊപം കാതലും കടന്ത് പോകും എന്നീ ചിത്രങ്ങളുമായ് തിരക്കിലാണ് മഡോണ . മഡോണ നായികയാവുന്ന ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം ” ഹ്യൂമന്‍സ് ഓഫ് സംവണ്‍ ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍സ് കാണാം ….

12487271_1209580069070619_1861700692305465154_o

12489276_1656655587918874_5915181613254408684_o (1)

shortlink

Related Articles

Post Your Comments


Back to top button