CinemaKollywoodMollywoodNEWS

മെര്‍സലിനൊപ്പം വില്ലനില്ല, ചിത്രത്തിന്‍റെ റിലീസ് നീട്ടി

വിജയ്‌ ചിത്രം മെര്‍സലും, മോഹന്‍ലാല്‍ ചിത്രം വില്ലനും ഒരേ ദിവസം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. വില്ലനൊപ്പം ഒക്ടോബര്‍ 18-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാലിപ്പോള്‍ വില്ലന്റെ റിലീസ് നീട്ടിയതായാണ് പുതിയ വിവരം, ഒക്ടോബര്‍ 27 ആണ് വില്ലന്റെ പുതിയ റിലീസ് ഡേറ്റ്. ഗംഭീര ആക്ഷന്‍ രംഗങ്ങളോടെ ഒരുങ്ങുന്ന വില്ലന് വേണ്ടി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തിലായിരുന്നു റിലീസ് നീട്ടിവെച്ചുകൊണ്ടുള്ള അപ്രതീക്ഷിത തീരുമാനം എത്തിയത്. ബിഗ്‌സ്ക്രീനില്‍ ഒരേ ദിവസം മോഹന്‍ലാല്‍ വിജയ്‌ ചിത്രങ്ങള്‍ കാണാന്‍ കാത്തിരുന്ന സിനിമാ പ്രേമികള്‍ക്കും ഇത് നിരാശ സമ്മാനിച്ചു. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്‍റെ നാലാമത് ചിത്രമാണ് വില്ലന്‍, മികച്ച ടെക്നീഷ്യന്‍മാര്‍ അണിനിരന്ന ചിത്രത്തിന്‍റെ സംഘട്ടന രംഗം കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

shortlink

Related Articles

Post Your Comments


Back to top button