CinemaGeneralNEWS

വിക്രമിനൊപ്പം നിവിൻ പോളിയും പ്രിഥ്വിരാജും !!!

അഭിഷേക് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾ അണിനിരക്കുന്ന വിക്രം സംവിധാനം ചെയ്യുന്ന സ്പിരിറ്റ്‌ ഓഫ് ചെന്നൈ എന്ന ആൽബത്തിൽ മലയാളത്തിൽ നിന്ന് നിവിൻ പോളി മാത്രമല്ല പ്രിഥ്വിരാജും അഭിനയിക്കുന്നു . മമ്മൂട്ടിയോ മോഹൻലാലോ പോലും ഈ ആൽബത്തിൽ ഇല്ല എന്നതും ഏറെ സംസാരവിഷയമാണ് നവമാധ്യമങ്ങളിൽ , ആൽബം ചിത്രീകരണത്തിൽ പങ്കെടുക്കാൻ നിവിൻ ചെന്നൈയിൽ വന്നതും വഴിയോരചായക്കടയിൽ നിന്നും ചായ കുടിച്ചതും വാർത്തയായിരുന്നു . എന്നാൽ ഏറ്റവും പുതിയ വാർത്ത ഇതൊന്നുമല്ല , നിവിൻ പോളിക്കൊപ്പം സാക്ഷാൽ പ്രിഥ്വിരാജും സ്പിരിറ്റ്‌ ഓഫ് ചെന്നൈ ആൽബത്തിൽ അഭിനയിക്കുന്നു എന്നതാണ് !!! . ചിത്രീകരണത്തിനിടെ വിക്രവുമൊത്ത് നില്‍ക്കുന്ന ചിത്രം പ്രിഥ്വിരാജ് തന്നെയാണ് പുറത്തു വിട്ടത്. രാവണൻ , മൊഴി , കാവ്യതലൈവൻ തുടങ്ങിയ വമ്പൻ തമിഴ് ചിത്രങ്ങളിൽ നായകനുമായിരുന്നു പ്രിഥ്വിരാജ് . പ്രിഥ്വി കൂടി ഈ ആൽബതിന്റെ ഭാഗമാകുന്നതോടു കൂടി വലിയ താരപ്പൊലിമ ഇതിനു ലഭിക്കും എന്ന് തന്നെ പറയാം . നിവിനും പ്രിത്വിയും തമിഴകത്തും ഏറെ ആരാധകരുള്ള നടന്മാരാണ് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button