Cinema

പ്രേമത്തിന്റെ ഇന്നലെ നടന്ന അവസാന പ്രദർശനവും ഹൗസ്ഫുൾ : പ്രേമം തീയറ്ററുകളോട് വിടപറഞ്ഞു

നിവിൻ പോളി ചിത്രം ” പ്രേമം ” ഇന്നലെ തമിഴ്നാട്ടിൽ അവസാന പ്രദർശനം പൂർത്തിയാക്കി , 230 ദിവസമാണ് തമിഴ്നാട്ടിൽ പ്രേമത്തിന്റെ തേരോട്ടം നടന്നത് . അവസാന പ്രദർശനം ഇന്നലെ വൈകിട്ട് ആയിരുന്നു , ഇതും ഹൗസ്ഫുൾ ആയിരുന്നു . എക്സ്പ്രസ്‌ അവന്യൂവിലെ എസ്കേപ് തീയറ്ററിലാണ് പ്രേമം പ്രദർശനം അവസാനിപ്പിച്ചത് . ചെന്നൈയിൽ ഇത്രയും അധികം ദിവസം മലയാളം ചിത്രം പ്രദർശിപ്പിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ് .
റിലീസായ് മാസങ്ങൾക്ക് ശേഷവും പ്രേമം പ്രദർശനം തുടരുന്ന ചെന്നൈയിലെ എസ്കേപ് തീയറ്റർ മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളത്തിൽ ഏറെ തരംഗം സൃഷ്ടിച്ച പ്രേമം സെൻസർ വ്യാജ പതിപ്പിറങ്ങിയത് ഏറെ വാർത്തകളായിരുന്നു എന്നിരുന്നാലും കഴിഞ്ഞ കൊല്ലം ഏറ്റവും കളക്ഷൻ നേടിയ മലയാളം ചിത്രം പ്രേമം തന്നെയായിരുന്നു . ചിത്രത്തിന്റെ ഒറിജിനൽ സീഡിയും ഡീവീടിയും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട് .
പ്രേമത്തിന്റെ 202ആം ദിനം സിനിമ കാണാന്‍ നിവിൻ പോളിയും തീയറ്ററിൽ എത്തിയത് ആരാധകരെ ആവേശതിരകളിൽ ആറാടിച്ചിരുന്നു .

shortlink

Related Articles

Post Your Comments


Back to top button