Cinema

സംഭവിച്ചിട്ടില്ലാത്ത അഭിമുഖ’ത്തിന്റെ പേരില്‍ തന്നെക്കുറിച്ച് പ്രത്യക്ഷപ്പെട്ട പരാമര്‍ശങ്ങളെക്കുറിച്ച് മമതാ മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ അഭിമുഖമെന്ന പേരില്‍ ഒരു പ്രമുഖ സിനിമ മാഗസിനില്‍ വന്ന പരാമര്‍ശങ്ങള്‍ ഭാവനാ സൃഷ്ടി മാത്രമാണെന്ന് നടി മംത മോഹന്‍ദാസ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ മംത ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ബുദ ബാധിതയായ മംത ജീവന്‍ പോയിക്കിട്ടാന്‍ പ്രാര്‍ത്ഥിച്ചു. ആത്മസുഹൃത്തായ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു. നടന്‍ ദിലീപ് മംതയ്ക്ക് വേണ്ടി ടു കണ്‍ട്രീസ് മാസങ്ങള്‍ മാറ്റി വച്ചു. ഇനിയൊരു വിവാഹമുണ്ടെങ്കില്‍ സ്നേഹിക്കാനറിയാവുന്ന ഒരു നാട്ടിന്‍പുറത്തുകാരനുമായായിരിക്കും. ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ മരുന്നുകള്‍ പലതും വ്യാജമാണ് എന്നിങ്ങനെയായായിരുന്നു മംതയുടെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇത്തരമൊരു അഭിമുഖം മാസിക എടുത്തിട്ടില്ലെന്നും തന്റെ പേരില്‍ പ്രസിദ്ധീകരിച്ച നാല് പരാമര്‍ശങ്ങളും തെറ്റാണെന്നും ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണെന്നും മംത ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

MAMTHA

shortlink

Related Articles

Post Your Comments


Back to top button