CinemaGeneralNEWS

കഴിവില്ലാത്തത് കൊണ്ട് സെക്സിയായി ; ചുട്ട മറുപടി നല്‍കി തമന്ന

തെന്നിന്ത്യയിലെ ഏറ്റവും സെക്‌സി ഗ്ലാമര്‍ താരമാരാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതില്‍ തമന്നയുടെ പേരുണ്ടാവും. എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തമന്നയ്ക്ക് തെലുങ്ക്- തമിഴ് ചിത്രങ്ങളില്‍ ലഭിച്ചത്. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത തമന്ന, സെക്‌സി വേഷങ്ങള്‍ ചെയ്താണ് ഇന്റസ്ട്രിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു . വാര്‍ത്ത കണ്ട തമന്ന അന്ന് ദേഷ്യപ്പെട്ടിരുന്നു . അതിന് തക്കതായ മറുപടിയുമായിഎത്തിയിരിക്കുകയാണ് തമന്ന.

ധര്‍മപുത്ര എന്ന ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ തമന്ന, അത് തനിക്കന്ന് കേട്ട അപമാനത്തിനുള്ള മറുപടിയായി ഉപയോഗിച്ചിരിയ്ക്കുകയാണ് . ” എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ഈ കഥാപാത്രത്തിലൂടെ അഭിനയം കാണിച്ചുകൊടുക്കുമെന്ന് ” തമന്ന പറഞ്ഞു. ഇതുവരെ തനിക്ക് മോഡേണ്‍ വേഷങ്ങളാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ഇപ്പോള്‍ തമന്നയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നടി എന്ന വിശേഷണമാണ് ലഭിയ്ക്കുന്നത്. തമന്നയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ബാഹുബലിയിലെ അവന്തിക .

shortlink

Related Articles

Post Your Comments


Back to top button