BollywoodCinemaGeneralNEWS

സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്നത് ആരാധകര്‍ ; അക്ഷയ് കുമാര്‍

സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കുന്നത് ആരാധകരാണെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍ ‍. എയര്‍ലിഫ്റ്റെന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് അക്ഷയ്കുമാര്‍ ആരാധകരോടുള്ള സ്നേഹം വെളിവാക്കിയത്. ഓരോ നടന്‍റെയും ശക്തിയെന്നതു പ്രേക്ഷകര്‍ തന്നെയാണ്. ഇതിനാല്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. കുടുംബത്തോടൊപ്പം തിയെറ്ററിലെത്തി ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ആക്ഷനും തമാശയും നിറഞ്ഞ ചിത്രങ്ങളാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. സിനിമയുടെ വിജയവും പരാജയവും ഒരു നടനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.

ഒരുകാലത്ത് എന്‍റെ പതിനാല് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനഞ്ചാമത്തെ ചിത്രം വലിയ ഹിറ്റായി. ഇതോടെ തുടര്‍പരാജയം എല്ലാവരും മറന്നു. സിങ് ഈസ് ബ്ലിങ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇത്തരം സിനിമകളില്‍ അഭിനയിക്കാനാണ് ഇഷ്ടം. തിയെറ്ററില്‍ പ്രേക്ഷകന്‍ സിനിമ കാണാന്‍ എത്തണം. എന്നാല്‍ മാത്രമേ നമ്മളുടെ കഠിനാധ്വാനത്തിന് ഫലം കാണൂവെന്നും അക്ഷയ്കുമാര്‍ പറയുന്നു.

അക്ഷയ്കുമാര്‍ ‍, നിമ്രത് കൗര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച എയര്‍ലിഫ്റ്റ് മികച്ച പ്രതികരണം തേടി ഇപ്പോഴും തിയെറ്ററിലുണ്ട്. കുവൈത്ത് ഇറാക്ക് യുദ്ധകാലത്ത് അവിടെ നിന്ന് ഇന്ത്യക്കാരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ വ്യക്തിയുടെ കഥയാണ് എയര്‍ലിഫ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button